• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം- സണ്ണി ജോസഫ്

ckmnews by ckmnews
September 11, 2026
in Kerala
A A
വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം- സണ്ണി ജോസഫ്
0
SHARES
9
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന് ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ വൈദ്യുത ബോർഡ് നിർബന്ധിതരായിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കഴിഞ്ഞവർഷം ഈ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ ആയിരത്തിലധികം മെഗവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.പുതിയ കെട്ടിടങ്ങളുടെ നിർമാണവും എസി, ഫാൻ എന്നിവയുടെ അമിത ഉപയോഗവും രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി ചാർജ് ചെയ്യുന്നതും പീക്ക് അവറിലെ വൈദ്യുതി ഉപയോഗം ഗണ്യമായി ഉയർത്തിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം വർധിക്കുകയും ഉൽപ്പാദനം കുറയുകയും ചെയ്തതിന് പുറമേ കൽക്കരി ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. പെട്ടെന്ന് വിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്ന ഡേ ഹെഡ് മാർക്കറ്റിലോ റിയൽ ടൈം മാർക്കറ്റിലോ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു.

അഖിലേന്ത്യാതലത്തിൽ ഉൽപ്പാദനം കുറഞ്ഞതോടെ വലിയ വിലക്കയറ്റമാണ് വൈദ്യുതിരംഗത്തുള്ളത്. രാത്രികാലങ്ങളിൽ പരമാവധി 10 രൂപവരെയുള്ള നിരക്കിലേ ബോർഡിന് വൈദ്യുതി വാങ്ങാൻ സാധിക്കൂ. കേരളത്തിൽ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്. ഇടുക്കി പദ്ധതിക്ക് ശേഷം മറ്റ് വലിയ ജലവൈദ്യുതി പദ്ധതികളൊന്നും ആരംഭിക്കാൻ സാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ കാലത്ത് 25 വർഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന ദീർഘകാല കരാർ ഉണ്ടാക്കിയിരുന്നെങ്കിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അത് റദ്ദാക്കിത് വലിയ തിരിച്ചടിയായി. ഈ കരാർ പുനഃസ്ഥാപിക്കുന്നതിനായി സുപ്രീം കോടതിയിൽ കേസ് നടന്നുവരികയാണെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കേരളത്തിനായി ഹാജരാകുന്നതെന്നും മന്ത്രി അറിയിച്ചു.

പകൽസമയത്ത് ലഭിക്കുന്ന സോളാർ വൈദ്യുതി രാത്രികാലത്തേക്ക് ശേഖരിച്ചുവെക്കുന്നതിനായി കാസർകോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ പദ്ധതികൾ പുരോഗമിക്കുകയാണ്. കൂടാതെ ബ്രഹ്മപുരത്ത് 500 മെഗാവാട്ടിന്റെ ബാറ്ററി എനർജി സ്റ്റോറേജ് പ്രൊജക്റ്റിനായി സ്ഥലം ഒരുങ്ങിയിട്ടുണ്ട്. നിലവിലെ വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനോ അത്ഭുതങ്ങൾ പ്രവർത്തിക്കാനോ സാധിക്കുന്ന ഒന്നല്ലെന്നും ജനങ്ങളുടെ പൂർണ സഹകരണം ആവശ്യമാണെന്നും മന്ത്രി അഭ്യർഥിച്ചു.

Related Posts

പട്ടാമ്പി കൊപ്പത്തു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തി
Crime

പട്ടാമ്പി കൊപ്പത്തു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തി

September 11, 2026
20
മഴയെത്തുന്നു; നാല് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്
Kerala

മഴയെത്തുന്നു; നാല് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്

September 11, 2026
10
പി എം ശ്രീ: നടപടികള്‍ വേഗത്തിലാക്കാന്‍ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്
Kerala

പി എം ശ്രീ: നടപടികള്‍ വേഗത്തിലാക്കാന്‍ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്

September 11, 2026
1
സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്
Business

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്

September 11, 2026
45
മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു
Kerala

മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

September 11, 2026
37
കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം; പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു
Kerala

കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം; പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു

September 11, 2026
30
Next Post
കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം; പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു

കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം; പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു

Recent News

പട്ടാമ്പി കൊപ്പത്തു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തി

പട്ടാമ്പി കൊപ്പത്തു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തി

September 11, 2026
20
മഴയെത്തുന്നു; നാല് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്

മഴയെത്തുന്നു; നാല് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്

September 11, 2026
10
പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്

പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്

September 11, 2026
0
പി എം ശ്രീ: നടപടികള്‍ വേഗത്തിലാക്കാന്‍ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്

പി എം ശ്രീ: നടപടികള്‍ വേഗത്തിലാക്കാന്‍ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്

September 11, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025