കുറ്റിപ്പുറം:നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി.ബുധനാഴ്ച വൈകിയിട്ട് മൂന്നരയോടെയാണ് സംഭവം.പകരനെല്ലൂര്‍ ജുമാമസ്ജിദിന് സമീപത്ത് നിര്‍മാണത്തിലിരുന്ന സ്വകാര്യ വെക്തിയുടെ കെട്ടിടമാണ് പുറകിലെ ക്വോറിയിലേക്ക് തകര്‍ന്ന് വീണത്.സംഭവ സമയത്ത് തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും അപകടം മനസിലാക്കിയ തൊഴിലാളികള്‍ ഉടനെ പുറത്തിറങ്ങുകയായിരുന്നു.നിരവധി കുട്ടികള്‍ വൈകുന്നേരങ്ങളില്‍ കുളിക്കാനെത്തുന്ന ക്വോറിയിലേക്കാണ് കെട്ടിടം ഇടിഞ്ഞ് വീണത്.സംഭവസമയത്ത് കുട്ടികള്‍ ഇവിടെ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.സംഭവം അറിഞ്ഞ് കുറ്റിപ്പുറം പോലീസും വില്ലേജ് അധികൃതരും സ്ഥലത്ത് എത്തി.സുരക്ഷാ മുന്‍രുതലുകളുടെ ഭാഗമായി കെട്ടിടത്തിന് ചുറ്റുഭാഗം വടം കെട്ടി അടച്ചിട്ടുണ്ട്.നിര്‍മ്മാണ അനുമതി ഉണ്ടായിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചാണോ പ്രവൃത്തി നടത്തിയിരുന്നതെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു







