ചങ്ങരംകുളം:പവിട്ടപ്പുറം അസബാഹ്ഹയർ സെക്കൻഡറി സ്കൂൾ ഗേൾസ് ഗൈഡ്‌സ് യൂണിറ്റ് വിദ്യാർത്ഥികൾ ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് സൊസൈറ്റിക്ക് വാക്കറുകൾ കൈമാറി.കാരുണ്യം പാലിയേറ്റീവ് സൊസൈറ്റിക്ക് വേണ്ടി സിസ്റ്റർ -രസിത പ്രവീൺ, സിസ്റ്റർ നാസിയ , ഹമീദ് എന്നിവർ ചേർന്ന് വാക്കറുകൾ ഏറ്റുവാങ്ങി.ചിപ്സ് ഉണ്ടാക്കി വില്പന നടത്തിയാണ് ഗൈഡ്സ് വിദ്യാർത്ഥികൾ വാക്കറുകൾക്കുള്ള തുക സമാഹരിച്ചത്.സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന കൈമാറ്റ ചടങ്ങിൽ പ്രിൻസിപ്പാൾ പി.വി. വില്ലിംഗ്ടൺ, ഗൈഡ്സ് യൂണിറ്റ് ക്യാപ്റ്റൻ സുമിത ടി എസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജംസിയ ബി.പി. ,അധ്യാപകരായ അനിൽ കെ ,സുരേഷ് ബാബു കെ എം ,പ്രിയ കെ ,സുവിത കെ ,സജ്ന എസ്, സജ്ന കെ, ക്രിസ്റ്റീന ജോർജ്,ഹൈറുന്നീസ,തൻസീർ എ, റംല കെ, അബ്ദുൾ ലത്തീഫ് സി എം ,അഹമ്മദ് പറയങ്ങാട്ടിൽ , അലി പിബി, ബഷീർ ടി.എംഎന്നിവർ പങ്കെടുത്തു







