ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്ന വെളുത്ത ഹ്യുണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എച്ച്ആർ 26CE7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വൈകിട്ട് 3:19 ന് എത്തിയ കാർ 6:30 നാണ് ഇവിടെ നിന്നും പുറപ്പെട്ടത്
ഡ്രൈവർ കൈ കാറിന്റെ ജനാലയിൽ വച്ചുകൊണ്ട് കാർ പാർക്കിങ് സ്ഥലത്തേക്ക് പ്രവേശിക്കുന്നത് ഒരു ചിത്രത്തിൽ കാണാം. കാറിന്റെ ഡ്രൈവറെ മറ്റൊരു ചിത്രത്തിൽ കാണാം. നീലയും കറുപ്പും കലർന്ന ടീ ഷർട്ടാണ് ഡ്രൈവർ ധരിച്ചിരുന്നത്. മൂന്നാമത്തെ ചിത്രത്തിൽ ദേശീയ തലസ്ഥാനത്തെ തിരക്കേറിയ റോഡിൽ കാർ കിടക്കുന്നതായി കാണാം.
ചെങ്കോട്ടയ്ക്കു സമീപം രാവിലെ 6.52 ന് സ്‌ഫോടനമുണ്ടായപ്പോൾ, തിരക്കേറിയ സ്ഥലത്ത് മൃതദേഹങ്ങളും തകർന്ന കാറുകളും ചിതറിക്കിടക്കുകയായിരുന്നു. ഫൊറൻസിക് തെളിവുകളും ഇന്റലിജൻസ് വിവരങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് ഡൽഹി പോലീസ് യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) പ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്







