• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രത്തിന് തറക്കല്ലിട്ടു

ckmnews by ckmnews
February 20, 2026
in UPDATES
A A
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രത്തിന് തറക്കല്ലിട്ടു
0
SHARES
205
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍: കേന്ദ്ര സര്ക്കാര് നടപ്പാക്കുന്ന രജിസ്റ്റര്ഡ് വെഹിക്കിള് സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആര്‍വിഎസ്എഫ്) പദ്ധതിയുടെ ഭാഗമായി,ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രജിസ്റ്റര്ഡ് വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രമായ കെഎസ്ആര്ടിസി-സിംകോ ആര്വിഎസ്എഫ് സംയുക്തസംരംഭത്തിന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര് എടപ്പാളില്‍ തറക്കല്ലിട്ടു. സംസ്ഥാനത്ത് വാഹന റിസൈക്ക്‌ലിംഗ് മേഖലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായാണ് ഈ പദ്ധതിയെ വിലയിരുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കെ.ടി. ജലീല്‍ എംഎല്‍്എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.അബ്ദുല്‍ സമദ് സമദാനി എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഗായത്രി ആര്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്‌സിറാ സിറാജ്, ഗതാഗതവകുപ്പ് സെക്രട്ടറി പി.ബി. നൂഹ് ഐഎഎസ്, കെഎസ്ആര്‍ടിസി സിഎംഡി ഡോ. പ്രമോദ് ശങ്കര് ഐഒഎഫ്എസ്, കെഎസ്ആര്ടിസി-സിംകോ ആര്വിഎസ്എഫ് സംയുക്തസംരംഭം ഡയറക്ടര്‍മാരായ ബിനു കൃഷ്ണന്, സന്ദീപ് കൃഷ്ണന്, ഫാസില്‍ ഹബീബ് തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തില്‍ മൂന്ന് രജിസ്റ്റേഡ് ആര്‍വിഎസ്എഫ് സംവിധാനങ്ങളാണ് പ്രവര്ത്തിക്കുന്നത്. ഇതില്‍ മധ്യകേരളത്തില്‍ പൂര്ണമായും സേവനം നല്‍കുന്ന ഏക ആര്‍വിഎസ്എഫ് കേന്ദ്രമാണ് എടപ്പാളിലെ കെഎസ്ആര്ടിസി-സിംകോ ആര്‍വിഎസ്എഫ് സംയുക്ത സംരംഭം നടപ്പാക്കുന്നത്. പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ അഞ്ച് ജില്ലകളാണ് എടപ്പാള്‍ കേന്ദ്രത്തിന്റെ പ്രവര്ത്തന പരിധിയില് ഉള്‌പ്പെടുക. ഈ ജില്ലകളിലെ വാഹന ഉടമകള്ക്ക് കൂടുതല്‍ സൗകര്യപ്രദമായി സേവനം ലഭ്യമാക്കുന്നതിനായി, കെഎസ്ആര്ടിസി-സിംകോ ആര്വിഎസ്എഫ് തന്നെ നിയന്ത്രിക്കുന്ന അധികൃത കളക്ഷന് സെന്ററുകള് വിവിധ കേന്ദ്രങ്ങളില് ഉടന്‍ ആരംഭിക്കും.

ഇതുവഴി സംസ്ഥാനത്ത് വിവിധയിടങ്ങളില് അനധികൃതമായി നടക്കുന്ന വാഹന സ്‌ക്രാപ്പിംഗ് പ്രവര്ത്തനങ്ങളും, പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന അശാസ്ത്രീയ രീതികളും ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും പൂര്‍്ണ അംഗീകാരത്തോടെയും അനുമതികളോടെയുമാകും എടപ്പാള്‍ കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുന്നതോടെ മധ്യകേരളത്തിലെ വാഹന സ്‌ക്രാപ്പിംഗ് നടക്കുക.

കെഎസ്ആര്ടിസിയുടെ എടപ്പാള് റീജിയണല്‍ വര്ക്ക്‌ഷോപ്പിനോടു ചേര്ന്ന 3 ഏക്കര് ഭൂമിയില്‍ 30 കോടി രൂപ ചെലവില്‍് നിര്‍മിക്കുന്ന ഈ കേന്ദ്രത്തിന് പ്രതിദിനം 100 മെട്രിക് ടണ്‍ വരെ വാഹനങ്ങള്‍ ശാസ്ത്രീയമായി സ്‌ക്രാപ് ചെയ്യാനുള്ള ശേഷിയുണ്ടാകും. 8 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്ത്തനമാരംഭിക്കുന്ന ഈ പദ്ധതിയിലൂടെ, പ്രവര്‍ത്തനമാരംഭിച്ച ആദ്യ വര്ഷം തന്നെ ഏകദേശം 300 കോടി രൂപയുടെ വാര്ഷിക ടേണോവര് ലക്ഷ്യമിടുന്നതായും അധികൃതര് അറിയിച്ചു.

കെഎസ്ആര്‍ടിസി-സിംകോ ആര്‍വിഎസ്എഫ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രജിസ്റ്റേര്‍ഡ് വാഹന സ്‌ക്രാപ്പിംഗ് ഫെസിലിറ്റിയായി മാറുമെന്ന് ഡയറക്ടര് ബിനു കൃഷ്ണന്‍് പറഞ്ഞു. ഉയര്‍ന്ന ദിനശേഷിയും കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്ന ശാസ്ത്രീയ പ്രവര്ത്തന സംവിധാനവുമാണ് ഈ കേന്ദ്രത്തിന്റെ പ്രധാന പ്രത്യേകതയെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്വിഎസ്എഫ് കേന്ദ്രങ്ങള്‍ വഴി സ്‌ക്രാപ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ന്യായവും സുതാര്യവുമായ വിപണിവില ലഭിക്കുന്നതിനൊപ്പം സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റി (സിഒഡി) സംവിധാനം വഴി പുതിയ വാഹനം വാങ്ങുമ്പോള്‍ നികുതി ഇളവുകളും മറ്റ് കേന്ദ്ര സര്ക്കാര് ആനുകൂല്യങ്ങളും ലഭ്യമാകുമെന്ന് ഡയറക്ടര് സന്ദീപ് കൃഷ്ണന്‍ പറഞ്ഞു.

വാഹന റിസൈക്ക്‌ളിംഗ് ഒരു വ്യവസായ പ്രവര്ത്തനം മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിനും സര്‍ക്കുലര്‍ ഇക്കണോമിക്കും അനിവാര്യമായ പ്രക്രിയയാണെന്ന് ഡയറക്ടര്‍ ഫാസില്‍ ഹബീബ് പറഞ്ഞു. കെഎസ്ആര്ടിസി-സിംകോ ആരവിഎസ്എഫ് പോലുള്ള അംഗീകൃത കേന്ദ്രങ്ങള്‍ വഴി മാത്രമേ വാഹന റിസൈക്ക്‌ലിംഗ് നടത്താവൂ എന്നും അതുവഴി ലോഹങ്ങളുടെ ശാസ്ത്രീയ റിക്കവറിയും പ്രകൃതി സംരക്ഷണവും ഉറപ്പാക്കാനാകുമെന്നും ഫാസില്‍ വ്യക്തമാക്കി.

Related Posts

മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു
UPDATES

മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

July 18, 2026
1
ഷോപ്പില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈലും വാങ്ങും’ഗൂഗിള്‍പേ വഴി പണമടങ്ങതായി വ്യാജ സ്ക്രീന്‍ ഷോര്‍ട്ട് കാണിച്ച് മുങ്ങും’സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

2
‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി
UPDATES

‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി

July 18, 2026
42
‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം’അഭിനന്ദിച്ച് മുഖ്യമന്ത്രി
UPDATES

‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം’അഭിനന്ദിച്ച് മുഖ്യമന്ത്രി

July 18, 2026
50
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി; ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ
UPDATES

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി; ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ

July 18, 2026
80
മൂക്കുതല ഹൈസ്കൂളിന് പിറക് വശം താമസിക്കുന്ന വാഴവളപ്പിൽ അബൂബക്കർ നിര്യാതനായി
UPDATES

മൂക്കുതല ഹൈസ്കൂളിന് പിറക് വശം താമസിക്കുന്ന വാഴവളപ്പിൽ അബൂബക്കർ നിര്യാതനായി

July 18, 2026
365
Next Post
ഖുർആൻ ജീവിതത്തിൽ പകർത്തി നോമ്പ്ചൈതന്യവത്താക്കുക.ഡോ.അബ്ദുൾ ലത്തീഫ്

ഖുർആൻ ജീവിതത്തിൽ പകർത്തി നോമ്പ്ചൈതന്യവത്താക്കുക.ഡോ.അബ്ദുൾ ലത്തീഫ്

Recent News

മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

July 18, 2026
1
ഷോപ്പില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈലും വാങ്ങും’ഗൂഗിള്‍പേ വഴി പണമടങ്ങതായി വ്യാജ സ്ക്രീന്‍ ഷോര്‍ട്ട് കാണിച്ച് മുങ്ങും’സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

ഷോപ്പില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈലും വാങ്ങും’ഗൂഗിള്‍പേ വഴി പണമടങ്ങതായി വ്യാജ സ്ക്രീന്‍ ഷോര്‍ട്ട് കാണിച്ച് മുങ്ങും’സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

July 18, 2026
2
‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി

‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി

July 18, 2026
42
‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം’അഭിനന്ദിച്ച് മുഖ്യമന്ത്രി

‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം’അഭിനന്ദിച്ച് മുഖ്യമന്ത്രി

July 18, 2026
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025