എഴുപത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട് മമ്മൂട്ടിയും കാര്‍ത്തിക് ആര്യനും. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാല്‍ നേടി. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം എആര്‍എം എന്ന ചിത്രത്തിലെ ഗാനത്തിന് വൈക്കം വിജയലക്ഷ്മി നേടി. ആനന്ദജ്യോതി സംവിധാനം ചെയ്ത ഭദ്രകാളി നാടകം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.
മികച്ച സംവിധാനവും പശ്ചാത്തല സംഗീതവും ചിത്രസംയോജനവും ഉള്‍പ്പെടെ ഒരുപിടി പുരസ്‌കാരങ്ങളുമായി മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ അമരന്‍ എന്ന തമിഴ് സിനിമ മുന്നിട്ടു നിന്നു.
ഭാവിയിലെ പോരാട്ടങ്ങളുടെ കഥ വമ്പന്‍ ദൃശ്യവിസ്മയത്തോടെ അവതരിപ്പിച്ച തെലുങ്ക് ചിത്രം കല്‍ക്കി 2898 AD യ്ക്ക് മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍. ക്യാപ്റ്റന്‍ മില്ലര്‍, സ്ത്രീ 2, മഹാരാജ, ലക്കി ഭാസ്‌കര്‍, പുഷ്പ 2 എന്നീ ചിത്രങ്ങളും മലയാള സിനിമയ്ക്ക് പുറമേ പുരസ്‌കാരം നേടിയവരുടെ പട്ടികയില്‍ ഇടംപിടിച്ചു.
സ്വതന്ത്ര വീര്‍ സവര്‍ക്കര്‍, ആര്‍ട്ടിക്കിള്‍ 370 എന്നീ ചിത്രങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയങ്ങള്‍ ചര്‍ച്ചയാകുമ്പോഴും അതിന് ജൂറി ചെയര്‍മാന്‍ ജയരാജന്‍ കൃത്യമായ മറുപടിയുണ്ട്.
ഇത്തവണ അവാര്‍ഡിന് ആദ്യമായി ഡല്‍ഹിക്ക് പുറത്ത് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനം നടക്കാന്‍ പോകുന്നു എന്ന പ്രത്യേകത ഉണ്ട്. സെപ്തംബര്‍ മാസത്തില്‍ ഗുജറാത്തില്‍ സ്റ്റാച്ച്യു ഓഫ് യൂണിറ്റിക്ക് കീഴിലായിരിക്കും പുരസ്‌കാര വിതരണം നടക്കുക






