• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 11, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഹാദിയ കോൺവെക്കേഷൻപ്രഥമ അവാർഡ്ഒതളൂർ ജുബൈർ സഅദിക്ക്

ckmnews by ckmnews
December 3, 2024
in UPDATES
A A
ഹാദിയ കോൺവെക്കേഷൻപ്രഥമ അവാർഡ്ഒതളൂർ ജുബൈർ സഅദിക്ക്
0
SHARES
231
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പടിഞ്ഞാറങ്ങാടി:അയ്യൂബി ഗേൾസ് വില്ലേജ് അഞ്ചാമത് ഹാദിയ കോൺവെക്കേഷൻ പ്രഥമ അവാർഡ് ഒതളൂർ സ്വദേശി ജുബൈർ സഅദിക്ക്.സ്തുത്യർഹമായ സേവന പ്രവർത്തനങ്ങളുടെ അംഗീകാരത്തിനാണ് അദ്ദേഹം അർഹനായിട്ടുള്ളത്. മരണാനന്തര സംസ്‌കരണ കർമ്മങ്ങൾക്ക് ജാതി,മത, ഭേദമന്യേ അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും മാതൃകാപരമാണ്.വർത്തമാന സാഹചര്യത്തിൽ സഅദിയുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും പ്രവർത്തനങ്ങളെയും അവാർഡ് കമ്മിറ്റി പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കോവിഡ് സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സംസ്‌കരണ പ്രവർത്തനങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ജാതി, മത, ഭേദമന്യേ അറുപതിൽ അധികം കോവിഡ് സ്ഥിരീകരിച്ച പോസറ്റിവ് കേസുകൾ അദ്ദേഹം നിയമപാലകരുടെ നിർദ്ദേശത്തിൽ പരിപാലനത്തിന് നേതൃത്വം നൽകി.സാധാരണ മരണങ്ങൾക്ക് അപ്പുറം പോസ്റ്റുമോർട്ടം, കത്തിക്കരിഞ്ഞ ശരീരങ്ങൾ,ആക്സിഡന്റിൽ പരിക്കുപറ്റിയ മൃതുദേഹങ്ങൾ ഇത്തരം രംഗത്താണ് സഅദിയുടെ ഇടപെടലുകൾ ശ്രദ്ധേയമാകുന്നത്.സ്വന്തക്കാർ പോലും ഭയന്നു മാറി നിൽക്കുന്ന സാഹചര്യത്തിൽ സ്വയം സമർപ്പിതമായി ഏതു പ്രതിസന്ധികളിലും പ്രശ്ങ്ങൾക്ക് പരിഹാരം നടപ്പിലാക്കുന്നതിലാണ് അദ്ദേഹത്തിന്റെ മികവ്. തൃശൂർ ജില്ലയിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചു നിരവധി സേവന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി വരുന്നു.

കിടപ്പു രോഗികളായി അവശത അനുഭവിക്കുന്ന മനുഷ്യർക്ക് പലപ്പോഴും ആശ്വാസമാകുന്നു. വായിലും മൂക്കിലും മൂത്രത്തിലും ട്യൂബിട്ട് പ്രയാസപ്പെടുന്നവരുടെ ചികിത്സാ രീതിയും പരിചരണ പ്രവർത്തനങ്ങളുടെ രീതി ശാസ്ത്രവും ഈ കാലയളവിൽ വിദഗ്ധരിൽ നിന്നും അദ്ദേഹം അഭ്യസിച്ചിട്ടുണ്ട്. നേടിയെടുത്ത അറിവും അനുഭവങ്ങളും പങ്കുവെക്കുന്നിടത്തും പകർന്നു നൽകുന്നിടത്തും ഒരു പ്രതിഫലവും കൈപ്പറ്റാതെ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.

വനിതകൾക്കിടയിൽ അദ്ദേഹം ചെയ്തുവരുന്ന പ്രവർത്തനങ്ങൾക്ക് പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞു ഭാര്യ സുഹ്റയെ പഠിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്തു.മത നിയമ പ്രകാരം മരണാനന്തര സംസ്‌കരണ കർമ്മങ്ങൾക്ക് വനിതകൾക്കിടയിൽ സുഹ്‌റയും ഇന്ന് സജീവമാണ്.തൃത്താല സോൺ
എസ്.വൈ.എസ് സ്വാന്തനം സന്നദ്ധ സംഘം എസ് ഇ ടി കൺവീനർ കൂടിയാണ് ജുബൈർ സഅദി.തൃശൂർ ജില്ലയിലെ കാണിപ്പയൂർ മഹല്ലു ഖത്തീബ് സ്ഥാനത്താണ് അദ്ദേഹത്തിന്റെ സേവനം.

2024 ഡിസംബർ 24 ചൊവ്വ അയ്യൂബി എജുസിറ്റിയിൽ നടക്കുന്ന ഹാദിയ സമ്മിറ്റിൽ പ്രസ്തുത അവാർഡ് പൊന്നാനി വലിയപള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി കൈമാറും.ഒതളൂർ തെക്കേകര സൂഫിവര്യനായിരുന്ന മർഹൂം മൂസ ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും ഇളയമകനാണ് ജുബൈർ സഅദി.ഭാര്യ സുഹ്‌റ.സുഹൈർ,ഉമൈർ,അഹ്‌മദ്‌ അമ്മാർ,അഹ്‌മദ്‌ ഖല്ലാദ്, അഹ്‌മദ്‌ ഹിബ്ബാൻ എന്നിവർ മക്കളാണ്.

Related Posts

പകൽ കണ്ടക്ടർ, രാത്രി സെക്യൂരിറ്റി; സ്ഫോടനത്തിൽ മരിച്ച അശോക് കുടുംബത്തിന്റെ ഏക വരുമാന മാർഗം
UPDATES

പകൽ കണ്ടക്ടർ, രാത്രി സെക്യൂരിറ്റി; സ്ഫോടനത്തിൽ മരിച്ച അശോക് കുടുംബത്തിന്റെ ഏക വരുമാന മാർഗം

November 11, 2025
191
പിറന്നാള്‍ ആശംസകള്‍ ‘ ചേട്ടന്‍’; മലയാളികളുടെ സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍
UPDATES

പിറന്നാള്‍ ആശംസകള്‍ ‘ ചേട്ടന്‍’; മലയാളികളുടെ സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍

November 11, 2025
19
നീലയും കറുപ്പും കലർന്ന ടീഷർട്ട് ധരിച്ച ഡ്രൈവർ, കാർ പാർക്ക് ചെയ്തത് 3 മണിക്കൂറോളം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
UPDATES

നീലയും കറുപ്പും കലർന്ന ടീഷർട്ട് ധരിച്ച ഡ്രൈവർ, കാർ പാർക്ക് ചെയ്തത് 3 മണിക്കൂറോളം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

November 11, 2025
454
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട്
UPDATES

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട്

November 11, 2025
41
ഗുരുവായൂരിലെ റീല്‍സ് വിവാദം; ജസ്‌ന സലീം ജീവനൊടുക്കാൻ ശ്രമിച്ചു
UPDATES

ഗുരുവായൂരിലെ റീല്‍സ് വിവാദം; ജസ്‌ന സലീം ജീവനൊടുക്കാൻ ശ്രമിച്ചു

November 11, 2025
527
കെ എൻ എം നടത്തുന്ന മദ്രസ്സ സർഗ്ഗമേളയിൽ എറവറാംകുന്ന് സലഫിയ്യ മദ്രസ്സക്ക് ഓവർ റോൾ കിരീടം
UPDATES

കെ എൻ എം നടത്തുന്ന മദ്രസ്സ സർഗ്ഗമേളയിൽ എറവറാംകുന്ന് സലഫിയ്യ മദ്രസ്സക്ക് ഓവർ റോൾ കിരീടം

November 11, 2025
74
Next Post
‘കാർ അമിതവേഗതയിലായിരുന്നില്ല; അപകട കാരണം അമിത ഭാരം’; ആലപ്പുഴ RTO

‘കാർ അമിതവേഗതയിലായിരുന്നില്ല; അപകട കാരണം അമിത ഭാരം’; ആലപ്പുഴ RTO

Recent News

പകൽ കണ്ടക്ടർ, രാത്രി സെക്യൂരിറ്റി; സ്ഫോടനത്തിൽ മരിച്ച അശോക് കുടുംബത്തിന്റെ ഏക വരുമാന മാർഗം

പകൽ കണ്ടക്ടർ, രാത്രി സെക്യൂരിറ്റി; സ്ഫോടനത്തിൽ മരിച്ച അശോക് കുടുംബത്തിന്റെ ഏക വരുമാന മാർഗം

November 11, 2025
191
പിറന്നാള്‍ ആശംസകള്‍ ‘ ചേട്ടന്‍’; മലയാളികളുടെ സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍

പിറന്നാള്‍ ആശംസകള്‍ ‘ ചേട്ടന്‍’; മലയാളികളുടെ സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍

November 11, 2025
19
നീലയും കറുപ്പും കലർന്ന ടീഷർട്ട് ധരിച്ച ഡ്രൈവർ, കാർ പാർക്ക് ചെയ്തത് 3 മണിക്കൂറോളം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നീലയും കറുപ്പും കലർന്ന ടീഷർട്ട് ധരിച്ച ഡ്രൈവർ, കാർ പാർക്ക് ചെയ്തത് 3 മണിക്കൂറോളം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

November 11, 2025
454
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട്

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട്

November 11, 2025
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025