• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലിജേഷ് ലോക്കർ ഉണ്ടാക്കുന്നതിലും തുറക്കുന്നതിലും വിദഗ്ധന്‍’ 1.21 കോടിയും 267 പവനും കൊണ്ടുപോയത് 2 ചാക്കിൽ

ckmnews by ckmnews
December 3, 2024
in UPDATES
A A
ലിജേഷ് ലോക്കർ ഉണ്ടാക്കുന്നതിലും തുറക്കുന്നതിലും വിദഗ്ധന്‍’ 1.21 കോടിയും 267 പവനും കൊണ്ടുപോയത് 2 ചാക്കിൽ
0
SHARES
655
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വളപട്ടണം മന്നയിലെ അരിവ്യാപാരി കോറൽവീട്ടിൽ കെ.പി.അഷ്റഫിന്റെ വീട്ടിൽ കഴിഞ്ഞമാസം 20നു 1.21 കോടി രൂപയും 267 പവൻ സ്വർണവും കവർന്ന മോഷ്ടാവിനെ പിടിക്കുക പൊലീസിന് അഭിമാന പ്രശ്നമായിരുന്നു.കാരണം മറ്റൊന്നുമല്ല, കേരളത്തിലെ വീടുകളിൽ നടന്ന ഏറ്റവും വലിയ മോഷണമാണിത്. കേസിൽ പിടിയിലായ അയൽവാസി മുണ്ടച്ചാലി വീട്ടിൽ സി.പി.ലിജേഷിന്റെ (45) മോഷണശൈലി പൊലീസിനെയും അതിശയിപ്പിച്ചു

മോഷ്ടാവ് ഇത്ര കൃത്യമായി വീട്ടിലെ ലോക്കർ തുറന്നതെങ്ങനെയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ സംശയം.ലോക്കറിനെക്കുറിച്ചു കൃത്യം ധാരണയുണ്ടെങ്കിലേ ഒരു കേടും വരാതെ തുറക്കാൻ കഴിയൂ. ആദ്യം ഒരു താക്കോൽ ഉപയോഗിച്ചും രണ്ടാമത് മറ്റൊരു താക്കോലും ലിവറും ഒരേസമയം പ്രവർത്തിപ്പിച്ചുമാണു ലോക്കർ തുറക്കുക. ഈരീതി കൃത്യമായി പാലിച്ചാണ് ലോക്കർ തുറന്നത്

വെൽഡിങ് തൊഴിലാളിയായ ലിജേഷിന് മോഷണത്തിൽ ‘തുണയായത്’ തന്റെ ജോലിയാണ്. വീടിന്റെ ജനലിന്റെ ഗ്രിൽ ഇളക്കിമാറ്റാൻ ലിജേഷിന് അധിക സമയം വേണ്ടിവന്നില്ല. അകത്തു കയറി അലമാരകളിലാണ് ആദ്യം പരിശോധന തുടങ്ങിയത്. കിടപ്പുമുറിയിലെ ഒരു അലമാരയിൽനിന്ന് മറ്റൊരു അലമാരയുടെ താക്കോൽ ലഭിച്ചു. ആ അലമാര തുറന്നപ്പോഴാണ് ലോക്കറിന്റെ താക്കോൽ ലഭിച്ചത്.മരത്തിന്റെ അലമാരയുടെ അകത്തായിരുന്നു ലോക്കർ.

ലോക്കർ ഉണ്ടാക്കുന്നതിലും തുറക്കുന്നതിലും വിദഗ്ധനായ ലിജേഷിന്, 15 കൊല്ലം പഴക്കമുള്ള ലോക്കർ പ്രശ്നമായിരുന്നില്ല. അതുകൊണ്ടുതന്നെ ഉടമയുമായി ബന്ധമുള്ള ആരെങ്കിലുമായിരിക്കുമോയെന്നും പൊലീസ് സംശയിച്ചിരുന്നു. ലോക്കർ തുറക്കാൻ പ്രയാസമൊന്നുമുണ്ടായില്ലെന്നാണ് ലിജേഷ് പൊലീസിനോടു പറഞ്ഞത്. ലോക്കറിൽനിന്നെടുത്ത സ്വർണവും പണവും അവിടെനിന്നെടുത്ത രണ്ടു ചാക്കിലാക്കിയാണു വീട്ടിലേക്കു കൊണ്ടുപോയത്.

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
218
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
162
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
17
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
73
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
32
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
23
Next Post
ക്രൈസ്തവർ ക്രിസ്മസിന് ഒരുങ്ങി’ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ക്രിസ്മസ് കരോൾ ആരംഭിച്ചു

ക്രൈസ്തവർ ക്രിസ്മസിന് ഒരുങ്ങി'ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ക്രിസ്മസ് കരോൾ ആരംഭിച്ചു

Recent News

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
5
മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

August 14, 2026
1
സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

August 14, 2026
59
80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

August 14, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025