റെക്കോര്‍ഡുകള്‍ മറികടന്ന്ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,400 രൂപ.ഇന്ന് 160 രൂപ കൂടിയിട്ടുണ്ട്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,400 രൂപയാണ്ഗ്രാമിന് 20 രൂപയാണ് കൂടിയത്. 7300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.ശനിയാഴ്ചയാണ് ആദ്യമായി സ്വര്‍ണവില 58000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ എത്തി. പിന്നീട് സ്വര്‍ണവില ഉയരുകയായിരുന്നു . 11 ദിവസത്തിനിടെ പവന് 2200 രൂപയാണ് വര്‍ധിച്ചത്.