• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്തു സ്വർണ്ണവിലയിൽ ഇന്നു കുറവ്

cntv team by cntv team
March 14, 2026
in Business
A A
സംസ്ഥാനത്തു സ്വർണ്ണവിലയിൽ ഇന്നു കുറവ്

xr:d:DAFcahR1U3w:199,j:1888870835,t:23033107

0
SHARES
112
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില കുതിച്ചുകയറുമെന്ന പ്രതീകള്‍ക്ക് വിപരീതമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നത് ആശ്ചര്യത്തോടെയാണ് വിപണിവിദഗ്ധര്‍ ഉറ്റുനോക്കുന്നത്. സ്വര്‍ണവില ഉയര്‍ന്നാല്‍ സ്വര്‍ണം വിറ്റ് ലാഭം കൊയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടിയാണ് അടിക്കടിയുണ്ടാകുന്ന വിലക്കുറവ്. എങ്കിലും ഈ വിലക്കുറവ് അധികകാലം തുടരുകയില്ലെന്നും വിലക്കയറ്റം ഉടന്‍തന്നെ ഉണ്ടാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴത്തെ വിലയിടിവ് അവസരമാക്കാം.കേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,17,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 14,635 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,085 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു പവന് 96,680 രൂപയും. വെള്ളി വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമായി കുറഞ്ഞിട്ടുണ്ട്.സ്വർണവിലയില്‍ ഇന്നലെ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് തവണയാണ് വില ഇടിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,730 രൂപയും പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയുമായിരുന്നു. ഡോളര്‍ സൂചിക ഉയരുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്കയും സ്വര്‍ണവില കുറയാന്‍ കാരണമായി. ഇന്ത്യന്‍ രൂപയും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞുവരികയാണ്.

Related Posts

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു
Business

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു

March 13, 2026
216
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

March 12, 2026
75
സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
Business

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

March 11, 2026
56
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന
Business

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന

March 7, 2026
209
ചാഞ്ചാട്ടം തുടരുന്നു,സ്വര്‍ണവിലയില്‍  വീഴ്ച
Business

ചാഞ്ചാട്ടം തുടരുന്നു,സ്വര്‍ണവിലയില്‍ വീഴ്ച

March 6, 2026
188
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർദ്ധനവ്
Business

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർദ്ധനവ്

March 5, 2026
320
Next Post
‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല,​ രാജ്യസഭയിലേക്കാണെങ്കിൽ നോക്കാം’; നിലപാടറിയിച്ച് ഐ എം വിജയൻ

'നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല,​ രാജ്യസഭയിലേക്കാണെങ്കിൽ നോക്കാം'; നിലപാടറിയിച്ച് ഐ എം വിജയൻ

Recent News

ഇരിക്കൂർ കുഞ്ഞാമിന വധം: 10 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി പോലീസ്; വലയിലായത് മധ്യപ്രദേശിൽനിന്ന്

ഇരിക്കൂർ കുഞ്ഞാമിന വധം: 10 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി പോലീസ്; വലയിലായത് മധ്യപ്രദേശിൽനിന്ന്

March 14, 2026
47
ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

March 14, 2026
34
‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല,​ രാജ്യസഭയിലേക്കാണെങ്കിൽ നോക്കാം’; നിലപാടറിയിച്ച് ഐ എം വിജയൻ

‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല,​ രാജ്യസഭയിലേക്കാണെങ്കിൽ നോക്കാം’; നിലപാടറിയിച്ച് ഐ എം വിജയൻ

March 14, 2026
72
സംസ്ഥാനത്തു സ്വർണ്ണവിലയിൽ ഇന്നു കുറവ്

സംസ്ഥാനത്തു സ്വർണ്ണവിലയിൽ ഇന്നു കുറവ്

March 14, 2026
112
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025