• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ പാതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ckmnews by ckmnews
August 29, 2026
in Kerala
A A
ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ പാതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ചേന്തിയില്‍ മുഖ്യമന്ത്രിയ റോഡില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിന് സസ്‌പെഷന്‍. പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍. കെപിസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.കേസില്‍ ചേന്തി അനിലിനെതിരായ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി. പ്രതി റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് അവസാന നിമിഷം പിന്മാറിയത് പ്രതിഷേധത്തിന് ഇടയാക്കി. ചേന്തി അനില്‍ മുഖ്യമന്ത്രിയെ ഓഫീസില്‍ എത്തി പരിപാടിക്ക് ക്ഷണിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിവാദത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ തുടര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ചേന്തി അനിലിന്റെ ഇടപെടല്‍ ശരിയായില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രകോപനവും വിവാദത്തിനിടയാക്കി. വിവാദം ഒഴിവാക്കണമായിരുന്നു എന്നും നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. പരാതി പാര്‍ട്ടിയില്‍ പറയണമായിരുന്നു. പരസ്യമായ പ്രകോപനം വിവാദത്തിന് കാരണമായെന്നും വിലയിരുത്തലുണ്ട്. ചെമ്പഴന്തി അനിലും ചേന്തി അനിലും തമ്മിലുള്ള തര്‍ക്കം ഗ്രൂപ്പിസത്തിന്റെ ഭാഗം എന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകാന്‍ തുടങ്ങിയതാണ് തര്‍ക്കത്തിന് കാരണം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി ചേന്തി അനിലുമായി വാക്ക് തര്‍ക്കം ഉണ്ടാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.മുഖ്യമന്ത്രിക്ക് കോളജ് കുട്ടികള്‍ വഴക്കിടുന്ന ശൈലിയാണെന്നും വാഹനം തടഞ്ഞിട്ടില്ലെന്നുമാണ് അനിലിന്റെ വിശദീകരണം.

അതേസമയം, ചേന്തിയിലെ ചതയ ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

Related Posts

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും തട്ടി മറിച്ചുവിൽപ്പന; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
Crime

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും തട്ടി മറിച്ചുവിൽപ്പന; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

August 29, 2026
4
കൈത്താങ്ങ്; ഓണാഘോഷത്തിന് മാറ്റിവെച്ചതിൽ നിന്ന് 3 ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് നൽകി ഒരു കൂട്ടം പ്രവാസികൾ
Kerala

കൈത്താങ്ങ്; ഓണാഘോഷത്തിന് മാറ്റിവെച്ചതിൽ നിന്ന് 3 ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് നൽകി ഒരു കൂട്ടം പ്രവാസികൾ

August 29, 2026
7
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
131
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
19
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
428
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
152

Recent News

ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ പാതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ പാതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

August 29, 2026
21
നേപ്പാൾ ദുരന്തം; മരിച്ചവരുടെ എണ്ണം 600 ആയി, 2400 പേരെ കാണാനില്ല, തെരച്ചിലിനായി ഇന്ത്യൻ സംഘവും

നേപ്പാൾ ദുരന്തം; മരിച്ചവരുടെ എണ്ണം 600 ആയി, 2400 പേരെ കാണാനില്ല, തെരച്ചിലിനായി ഇന്ത്യൻ സംഘവും

August 29, 2026
2
ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും തട്ടി മറിച്ചുവിൽപ്പന; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും തട്ടി മറിച്ചുവിൽപ്പന; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

August 29, 2026
4
കൈത്താങ്ങ്; ഓണാഘോഷത്തിന് മാറ്റിവെച്ചതിൽ നിന്ന് 3 ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് നൽകി ഒരു കൂട്ടം പ്രവാസികൾ

കൈത്താങ്ങ്; ഓണാഘോഷത്തിന് മാറ്റിവെച്ചതിൽ നിന്ന് 3 ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് നൽകി ഒരു കൂട്ടം പ്രവാസികൾ

August 29, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025