• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

ckmnews by ckmnews
October 14, 2026
in Kerala
A A
പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: പൈതൃക നെൽവിത്തുകളുടെ കാവലാളായിരുന്ന പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമൻ്റെ അന്ത്യം ആകസ്മികമായിരുന്നു. വയനാട് എടവക പഞ്ചായത്തിലെ കമ്മനയിൽ ചെറുവയൽ കുറിച്യ തറവാട്ടിൽ ജനിച്ച രാമൻ വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനെന്ന നിലയിലാണ് പ്രസിദ്ധനായത്. രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച ചെറുവയൽ രാമന് അടുത്തിടെയാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി കാർഷിക പുരസ്കാരം ലഭിച്ചത്.

പാരമ്പരാ​ഗത കൃഷിയുടെയും പാരിസ്ഥിതിക അറിവിൻ്റെയും പാഠപുസ്തകമായിരുന്നു ചെറുവയൽ രാമൻ. പരാമ്പരാ​ഗത കൃഷിരീതിയെക്കുറിച്ച് പഠിക്കാനായി കമ്മനയിലെ ചെറുവയൽ വീട്ടിലേയ്ക്ക് എത്തുന്നവർക്കെല്ലാം കൃഷിയെക്കുറിച്ചുള്ള പാഠം പകർന്ന് നൽകാൻ ഏറെ തൽപ്പരനായിരുന്നു ചെറുവയൽ രാമൻ. തന്നെ കാണാന്‍ വരുന്നവര്‍ക്കെല്ലാം തനത് കൃഷി പാഠം പകര്‍ന്നു നല്‍കിയിരുന്ന രാമനെ തേടി കാർഷിക ശാസ്ത്രജ്ഞരും ഭരണാധികാരികളും പൊതുപ്രവർത്തകരുമെല്ലാം കമ്മനയിലെ പുല്ലുമേഞ്ഞ നൂറ്റാണ്ടിൻ്റെ പഴക്കമുള്ള കമ്മനവ‌യിലെ തറവാട്ട് വീട്ടിലേയ്ക്ക് എത്തിയിരുന്നു.

കാലാവസ്ഥ വ്യതിയാനങ്ങളെ പോലും അതിജീവിക്കാൻ ശേഷിയുള്ള ഏതാണ്ട് 55ഓളം നെൽവിത്തുകൾ അദ്ദേഹം സരക്ഷിച്ച് സൂക്ഷിച്ചിരുന്നു. കുന്നുംകുളമ്പൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം അടക്കം 30ഓളം നെൽവിത്തുകൾ നിരവധി വെല്ലുവിളികളെ അതിജീവിച്ചും അദ്ദേഹം കൃഷിയിറക്കിയിരുന്നു. അക്കാദമിക് വിദ്യാഭ്യാസമില്ലാതിരുന്ന ചെറുവയൽ രാമൻ കാർഷിക സർവ്വകലാശാലയുടെ സെനറ്റ് അം​ഗമായി മാറിയത് കാർഷിക മേഖലയിലെ അദ്ദേഹത്തിൻ്റെ സമ​ഗ്രമായ അറിവിന് ലഭിച്ച അം​ഗീകാരം കൂടിയായിരുന്നു. ബ്രസീലിലിൽ നടന്ന ലോക കാർഷിക സെമിനാറിൽ അടക്കം ലോകത്തിലെ 11ഓളം രാജ്യങ്ങളിലാണ് അദ്ദേഹം കൃഷിയുമായി ബന്ധപ്പെട്ട വിവിധ സമ്മേളനങ്ങളിൽ ചെറുവയൽ രാമൻ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തിട്ടുണ്ട്.

സ്വന്തം അമ്മാവൻ്റെ മരണശേഷം കൗമാരക്കാനായിരിക്കെ തന്നെ കൂട്ടികുടുംബ വ്യവസ്ഥ നിലനിന്നിരുന്ന തറവാട്ടിലെ നെൽവിത്തുകളുടെയും ഏക്കറ് കണക്കിന് കാർഷിക ഭൂമിയുടെയും സംരക്ഷകനായി നെൽവയൽ രാമന് മാറേണ്ടി വന്നു. കമ്മന നവോദയ എൽ പി സ്കൂളിൽ അഞ്ചാം ക്ലാസ് വരെ മാത്രമായിരുന്നു വിദ്യാഭ്യാസം. പത്താം വയസ്സുമുതൽ കാർഷിക ജീവിതം ആരംഭിച്ചു. 1969-ൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കണ്ണൂർ ഡിഎംഒ ഓഫീസിൽ വാർഡനായി ജോലിക്ക് പോയില്ലെങ്കിലും അമ്മാവൻ്റെ ആ​ഗ്രഹ പ്രകാരം തറവാട് ഭൂമിയുടെയും നെൽവിത്തുകളുടെയും സംരക്ഷകനായി മാറാൻ ചെറുവയൽ രാമൻ തീരുമാനിച്ചത്. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

Related Posts

തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
Kerala

തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

October 14, 2026
19
​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ
Kerala

​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

October 14, 2026
0
മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന
Kerala

മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന

October 14, 2026
44
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി
Kerala

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി

October 14, 2026
61
പണം നല്‍കാന്‍ വിസമ്മതിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ഫോൺ നമ്പറും പ്രചരിപ്പിച്ച യുവാവ് പിടിയിൽ
Crime

പണം നല്‍കാന്‍ വിസമ്മതിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ഫോൺ നമ്പറും പ്രചരിപ്പിച്ച യുവാവ് പിടിയിൽ

October 14, 2026
206
വാഹന മോഡിഫിക്കേഷൻ: UDF അധികാരത്തിലെത്തിയ ശേഷം നടപടിയെടുത്തത് 7,360 പേർക്കെതിരെ, പിഴയായി ഈടാക്കിയത് 5.7 കോടി രൂപ
Kerala

വാഹന മോഡിഫിക്കേഷൻ: UDF അധികാരത്തിലെത്തിയ ശേഷം നടപടിയെടുത്തത് 7,360 പേർക്കെതിരെ, പിഴയായി ഈടാക്കിയത് 5.7 കോടി രൂപ

October 14, 2026
35

Recent News

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

October 14, 2026
21
തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

October 14, 2026
19
​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

October 14, 2026
0
വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

October 14, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025