• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍; എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

ckmnews by ckmnews
August 22, 2026
in UPDATES
A A
ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍; എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ:ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍. എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഉച്ചക്ക് രണ്ട് മണി മുതല്‍ നടക്കും. മുഖ്യമന്ത്രി വിഡി സതീശന്‍ ജലമേള ഉദ്ഘാടനം ചെയ്യും. വള്ളംകളി ആവേശം പ്രേക്ഷകരില്‍ എത്തിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ട്വന്റിഫോര്‍ ഒരുക്കിയിരിക്കുന്നത്

വിവിധ വിഭാഗങ്ങളിലായി 71 കളിവള്ളങ്ങളാണ് മത്സരത്തിനുള്ളത്. 22 ചുണ്ടന്‍ വള്ളങ്ങളുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് 6 ഹീറ്റ്‌സിലായി ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം നടക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശന്‍ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. ഓടി, തെക്കനോടി, വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍ വള്ളങ്ങളുടെ മത്സരം രാവിലെ ആരംഭിക്കും .25 ലക്ഷം രൂപയാണ് ഇത്തവണ വിജയിക്കുന്ന ചുണ്ടന് സമ്മാനമായി ലഭിക്കുക. വീയ്യപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ്ബാണ് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാര്‍. കനത്ത പോലീസ് സുരക്ഷയിലാണ് മത്സരം നടക്കുന്നത്. 2 ലക്ഷത്തിലധികം ആളുകള്‍ വള്ളംകളി കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷ

ഈ വള്ളംകളിക്ക് നെഹ്‌റു ട്രോഫി എന്ന് പേര് വന്നതിന് പിന്നില്‍ ആവേശകരമായ ഒരു കഥയുണ്ട്. പ്രധാനമന്ത്രിയായിരിക്കെ 1952ല്‍ കേരളത്തിലെത്തിയ നെഹ്‌റു ആലപ്പുഴയും സന്ദര്‍ശിച്ചു. അന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ തയ്യാറാക്കിയ സാംസ്‌കാരിക പരിപാടികളില്‍ ഒന്നായിരുന്നു വള്ളം കളിയും.പാമ്പിന്റെ രൂപത്തോട് സാദൃശ്യമുള്ള ചുണ്ടന്‍ വള്ളങ്ങള്‍ നെഹ്രുവിനെ സംബന്ധിച്ച് കൗതുക വസ്തുവായിരുന്നു. ചുണ്ടന്‍ വള്ളങ്ങളുടെ ഇഞ്ചോടിഞ്ച് മത്സരം കൂടിയായതോടെ നെഹ്‌റു ആവേശഭരിനായി. നടുഭാഗം ചുണ്ടനാണ് അന്ന് വിജയിച്ചത്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടിയായതുകൊണ്ടു തന്നെ അതില്‍ വിജയികളോ, സമ്മാനമോ ഉണ്ടായിരുന്നില്ല. ആവേശം അടക്കാനാകാതെ,നെഹ്‌റു ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി. നടുഭാഗം ചുണ്ടനു ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ സമ്മാനമായിരുന്നു അത്.

തന്നെ ഇത്രയും ആവേശം കൊള്ളിച്ച തുഴക്കാരെ ഡല്‍ഹിയിലെത്തിയിട്ടും നെഹ്‌റു മറന്നില്ല. അവര്‍ ഒരു സമ്മാനം അര്‍ഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. തന്റെ കയ്യൊപ്പോടെ ചുണ്ടന്‍ വള്ളത്തിന്റെ രുപമുള്ള ഒരു വെള്ളിക്കപ്പ് അദ്ദേഹം വിജയികള്‍ക്കായി കേരളത്തിലേക്കയച്ചു. നെഹ്‌റുവിനെ പോലെ ഒരു വലിയ നേതാവിനെ ആഹ്ലാദിപ്പിച്ച ആ മത്സരം പിന്നീടിങ്ങേട്ട് എല്ലാവര്‍ഷവും തുടര്‍ന്നു. അതിന് നെഹ്‌റു ട്രോഫി വള്ളംകളി എന്നു പേരിടുകയും ചെയ്തു

Related Posts

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.
UPDATES

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.

October 7, 2026
29
സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍
UPDATES

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

October 7, 2026
37
കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം
UPDATES

കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

October 7, 2026
21
മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍
UPDATES

മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍

October 7, 2026
21
ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം
UPDATES

ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം

October 7, 2026
73
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ നടന്നു
UPDATES

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ നടന്നു

October 7, 2026
41
Next Post
ഗുരുവായൂർ ഗീതാഗോവിന്ദം ട്രസ്റ്റ് നൽകുന്ന ഈ വർഷത്തെ വാദ്യകലാ കർമ്മശ്രീ പുരസ്കാരം, പ്രമുഖ വാദ്യകലാകാരൻ സന്തോഷ് ആലങ്കോടിനു സമ്മാനിച്ചു.

ഗുരുവായൂർ ഗീതാഗോവിന്ദം ട്രസ്റ്റ് നൽകുന്ന ഈ വർഷത്തെ വാദ്യകലാ കർമ്മശ്രീ പുരസ്കാരം, പ്രമുഖ വാദ്യകലാകാരൻ സന്തോഷ് ആലങ്കോടിനു സമ്മാനിച്ചു.

Recent News

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
1
ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ

ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ

October 7, 2026
50
കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

October 7, 2026
12
‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025