എരമംഗലം:ഉമ്മർകുട്ടി സാംസ്‌കാരിക കേന്ദ്രവും പൊൽപ്പാക്കര വായനശാലയും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ സദസ്സിൽ പുസ്തക ചർച്ചയും സാഹിത്യകാരന്മാരെ ആദരിക്കലും നടന്നു.കവി രുദ്രൻ വാരിയത്തിനെയും നോവലിസ്റ്റ് പി മണികണ്ഠനെയും ആദരിച്ച ചടങ്ങ് ലൈബ്രററി കൗൺസിൽ സിക്രട്ടറി പി വി പ്രകാശ് ഉദ്ഘാടനം ചെയ്തു.പുസ്തക ചർച്ചയിൽ എടപ്പാൾ സി സുബ്രമണ്യം,ടിവി ചന്ദ്രശേഖരൻ ,എം പി പങ്കജവല്ലി ടീച്ചർ,വി നാരായണൻ നമ്പൂതിരി,പി പി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.നോവലിസ്റ്റ് പി മണികണ്ഠൻ മറുമൊഴി രേഖപ്പെടുത്തി.വി രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ബാലകൃഷ്ണൻ സ്വാഗതവും ടി പി കൃഷ്ണൻ നന്ദിയും പറഞ്ഞു







