• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആരും തിരിഞ്ഞുനോക്കിയില്ല, അപകടത്തിൽ രക്തം വാർന്ന് കിടന്നത് 20 മിനിറ്റിലധികം; 18-കാരന് ദാരുണാന്ത്യം

ckmnews by ckmnews
August 19, 2026
in Kerala
A A
ആരും തിരിഞ്ഞുനോക്കിയില്ല, അപകടത്തിൽ രക്തം വാർന്ന് കിടന്നത് 20 മിനിറ്റിലധികം; 18-കാരന് ദാരുണാന്ത്യം
0
SHARES
602
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ദേശീയപാത ബൈപ്പാസിൽ കോരപ്പുഴ പാലത്തിനുസമീപം കാറിടിച്ച് പതിനെട്ടുകാരൻ മരിച്ചു. 20 മിനിറ്റിലധികം രക്തംവാർന്ന് ജീവനുവേണ്ടി പിടഞ്ഞ ഇയാളുടെ തൊട്ടരികിലൂടെ ഒട്ടേറെ വാഹനങ്ങൾ ചീറിപ്പാഞ്ഞുപോയി. ഒരു മനസ്സും അലിഞ്ഞില്ല, ഒരാളും നിർത്തിയുമില്ല. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 10.25-ഓടെ ആയിരുന്നു അപകടം. കോഴിക്കോട് നഗരത്തിലേക്ക് പോവുകയായിരുന്ന ഫർസീന്റെ ബൈക്കിൽ അതേ ദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. തെറിച്ചുവീണ യുവാവിനെ എതിർദിശയിൽവന്ന കാറും ഇടിച്ചു. ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും രക്തം വാർന്നൊഴുകി റോഡിൽ പരന്നു. ഇടിച്ചിട്ട കാറിലുള്ളവരുൾപ്പെടെ ആരും തിരിഞ്ഞുനോക്കിയില്ല.

തൊഴിലാളികളും ചില യാത്രക്കാരും വിളിച്ച ആംബുലൻസ് സ്ഥലത്തെത്തിയശേഷമാണ് ഫർസീനെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും പോലീസുമെത്തി. 11.10-ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടോടെ മരിച്ചു.

മെഡിക്കൽ കോളേജിനുസമീപത്തെ ട്രിപ്പിൾ ഇ കോളേജിലെ ഒന്നാംവർഷ സി.എ. വിദ്യാർഥിയാണ്. അത്തോളിയിലെ സ്വകാര്യ ദന്താശുപത്രിയിലെത്തി പല്ലിന് ക്ലിപ്പിട്ടശേഷം കാപ്പാടുള്ള തറവാട്ടുവീട്ടിൽ വല്യുമ്മയെക്കണ്ട് കോളേജിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.

ചെങ്ങോട്ടുകാവ് സെറീന കോട്ടേജിലാണ് ഫർസീന്റെ കുടുംബം താമസിക്കുന്നത്. ഉമ്മ: റംസീന. സഹോദരങ്ങൾ: മുഹമ്മദ് ഫിസാൻ, ഫാത്തിമ റിഫ്ന. മൃതദേഹം ഗവ. മെഡിക്കൽകോളേജ് മോർച്ചറിയിൽ. മയ്യിത്ത് നമസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ളുഹറിന് ചെങ്ങോട്ടുകാവ് ജുമാ മസ്ജിദിൽ. കബറടക്കം മാടാക്കര ജുമാമസ്ജിദിൽ.

Related Posts

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം
Kerala

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
43
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്
Kerala

ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

October 5, 2026
43
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

October 5, 2026
61
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
37
പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം
Kerala

പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം

October 5, 2026
283
ആർക്കും വീടില്ലാത്ത അവസ്ഥയുണ്ടാകരുത്, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം: മുഖ്യമന്ത്രി
Kerala

ആർക്കും വീടില്ലാത്ത അവസ്ഥയുണ്ടാകരുത്, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം: മുഖ്യമന്ത്രി

October 5, 2026
113
Next Post
ക്രൂര കൊലപാതകത്തിന് ശേഷം ‘സക്സസ് പാർട്ടി’; ചോദ്യം ചെയ്യലിൽ കൂസലില്ലാതെ മറുപടി, അവസാനം പൊട്ടിക്കരഞ്ഞ് 13കാരി

ക്രൂര കൊലപാതകത്തിന് ശേഷം 'സക്സസ് പാർട്ടി'; ചോദ്യം ചെയ്യലിൽ കൂസലില്ലാതെ മറുപടി, അവസാനം പൊട്ടിക്കരഞ്ഞ് 13കാരി

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025