ചങ്ങരംകുളം:ചെറവല്ലൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.ചെറവല്ലൂർ പരേതനായ കിഴക്കേതിൽ കേശവന്റെയും ബാലാമണിയുടെയും മകൻ നീലാംബരൻ (സതീശൻ 52)ആണ് ദുബായിൽ മരിച്ചത്.ചെറവല്ലൂർ അബീസ് സ്‌റ്റേഷനറി കടയുടെ ഉടമയായിരുന്നു.രണ്ട് മാസം മുമ്പാണ് ദുബായില്‍ പോയത്.മൃതദേഹം നാളെ ബുധനാഴ്ച കാലത്ത് നാട്ടിലെത്തിച്ച് 9 ന് സംസ്കാരം നടക്കും. ഭാര്യ: ഉദയ. മക്കൾ: അഭിഷേക്, ജിത്തു, അഭിനവ്







