• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഡ്രൈവിങ് ലൈസൻസ് പുതുക്കൽ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

ckmnews by ckmnews
August 11, 2026
in Kerala
A A
ഡ്രൈവിങ് ലൈസൻസ് പുതുക്കൽ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
0
SHARES
587
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2019 വരെ ഡ്രൈവിങ് ലൈസൻസ് എടുത്തിട്ടുള്ള 50 വയസിൽ താഴെ പ്രായമുള്ള എല്ലാ ആളുകൾക്ക് 20 വർഷം കാലാവധിയുള്ള ലൈസൻസുകളാണ് ലഭിച്ചിരുന്നത്. എന്നാൽ, 2019 മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതികൾ വരുത്തിയോടെ ലൈസൻസിന്റെ ആയുസ് കൂടുകയും കുറയുകയും ഒക്കെ ചെയ്തിട്ടുണ്ട്. ലൈസൻസ് എടുക്കുന്നയാളുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസിന്റെ കാലാവധി നിർണയിക്കുന്നത്.

മോട്ടോർ വാഹന നിയമത്തിലെ 14-ാം വകുപ്പ് നിർദേശിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി നിശ്ചിക്കുന്നത്. 30 വയസിൽ താഴെ പ്രായമുള്ള ഒരാൾക്ക് ലഭിക്കുന്ന ലൈസൻസിന്റെ കാലാവധി എന്നത് ആ ലൈസൻസ് ഉടമയക്ക് 40 വയസ് ആകുന്നത് വരെയാണ്. അതായത് 18-ാം വയസിൽ ഒരാൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചാൽ അത് പുതുക്കേണ്ടത് ആ ലൈസൻസ് ഉടമയ്ക്ക് 40 വയസ് ആകുമ്പോഴാണ്.

30 വയസ് മുതൽ 50 വയസിൽ താഴെ വരെയുള്ള ഒരാൾക്ക് നൽകുന്ന ലൈസൻസിന്റെ കാലാവധി 10 വർഷമായിരിക്കും. അതിനുശേഷം അയാൾ ലൈസൻസ് പുതുക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 35-ാം വയസിൽ ഡ്രൈവിങ് ലൈസൻസ് നേടുന്ന വ്യക്തി അയാൾക്ക് 45 വയസ് ആകുമ്പോൾ ലൈസൻസ് പുതുക്കണം. മുമ്പ് ഈ പ്രായത്തിലുള്ളവർക്ക് ലഭിക്കുന്ന ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 20 വർഷമായിരുന്നു.

50 വയസ് മുതൽ 55 വയസ് വരെയുള്ള പ്രായത്തിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുന്ന ഒരു വ്യക്തി, അദ്ദേഹത്തിന്റെ 60 വയസ് ആകുമ്പോഴാണ് ഡ്രൈവിങ് ലൈസൻസ് പുതുക്കേണ്ടത്. അതായത് 52-ാം വയസിലാണ് ഒരാൾ ലൈസൻസ് നേടുന്നതെങ്കിൽ അയാൾക്ക് ഏട്ട് വർഷം കാലാവധിയുള്ള ലൈസൻസ് ആയിരിക്കും ലഭിക്കുക. മുമ്പ് 50 വയസിന് മുകളിലുള്ള ആളുകൾക്ക് അഞ്ച് വർഷത്തേക്ക് മാത്രമായിരുന്നു ലൈസൻസ് നൽകിയിരുന്നത്.

55 വയസും അതിന് മുകളിലും പ്രായമുള്ള വ്യക്തിയാണ് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതെങ്കിൽ അഞ്ച് വർഷം കാലാവധിയിലായിരിക്കും ലൈസൻസ് അനുവദിക്കുക. 58-ാം വയസിൽ ലൈസൻസ് സ്വന്തമാക്കുന്ന വ്യക്തി അദ്ദേഹത്തിന്റെ 63-ാമത്തെ വയസിൽ ലൈസൻസ് പുതുക്കേണ്ടതുണ്ട്. നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ലൈസൻസ് കാലാവധിയാണ് ഈ നിലയിലേക്ക് മാറിയിരിക്കുന്നത്.

മീഡിയം, ഹെവി വാഹനങ്ങളുടെ ട്രാൻസ്‌പോർട്ട് ലൈസൻസ് 2019-ന് മുമ്പ് മൂന്ന് വർഷം കാലാവധിയിലായിരുന്നു നൽകിയിരുന്നത്. എന്നാൽ, 2019-ന് ശേഷം എടുത്തതോ പുതുക്കിയതോ ആണെങ്കിൽ അഞ്ച് വർഷമാണ് ഈ ലൈസൻസുകളുടെ കാലാവധി. ലൈസൻസ് കാലാവധി അവസാനിച്ചാലും അവസാനിച്ച തീയതി മുതൽ 30 ദിവസം വരെ ലൈസൻസ് സാധുവായിരിക്കുമെന്നാണ് മോട്ടോർ വാഹന നിയമത്തിൽ പറയുന്നത്.

Related Posts

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
30
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
32
ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
2k
മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
Crime

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
323
ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്
Crime

ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്

September 26, 2026
198
തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം
Kerala

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

September 26, 2026
175
Next Post
ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ

Recent News

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
8
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
11
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
4
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025