ചാലിശ്ശേരി:ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
എംബിബിഎസ് പരീക്ഷയിൽ ബിരുദം നേടി ഡോക്ടറായ ചാലിശ്ശേരി മണാളത്ത് വളപ്പിൽ എം.എം.അഹമ്മദുണ്ണി മകൻ അഫ്സിദിനെ ആദരിച്ചു.തൃത്താല എംഎൽഎ വി.ടി.ബൽറാമും,കെപിസിസി നിർവാഹക സമിതി അംഗ സി.വി.ബാലചന്ദ്രനും ചേർന്ന് പൊന്നാട അണിയിച്ചും മെമെന്റോ നൽകിയും,ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനുമോദനം അറിയിച്ചു.മണ്ഡലം പ്രസിഡന്റ് ഹുസൈൻ പുളിയഞ്ഞാലിൽ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി പി.വി.മുഹമ്മദാലി,മുതിർന്ന കോൺഗ്രസ് നേതാവ് പി.സി.ഗംഗാധരൻ,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഗോപിനാഥ് പാലഞ്ചേരി,ജലീൽ നരിക്കാട്ടിൽ,മണ്ഡലം വൈസ് പ്രസിഡന്റുമാരായ പ്രദീപ് ചെറുവാശ്ശേരി, സി.വി.മണികണ്ഠൻ, പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ വിആർ.പ്രകാശ്, ഷെഫീക്ക് തെക്കേപീടികയിൽ,ജബ്ബാർ കണിയത്ത്, ആമിന സിദ്ധിഖ്, മുജീബ് എന്നിവരും അഫ്സിദിന്‍റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.ചാലിശ്ശേരി അർബൻ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡണ്ടും,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് പ്രസിഡന്റുമായ എം.എം.അഹമ്മദുണ്ണി(അമ്മുണ്ണിക്ക)-ഫെമില ദമ്പതികളുടെ മകനാണ് അഫ്സിദ്.







