• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

ckmnews by ckmnews
August 5, 2026
in Crime, National
A A
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
0
SHARES
453
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഛത്ര: ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട ഒരു യുവാവിനെ ഗ്രാമവാസികൾ കൂട്ടംചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. 2023-ലെ മറ്റൊരു പീഡനക്കേസിൽ ജയിലിലായിരുന്ന ഇയാൾ, ജാമ്യത്തിലിറങ്ങിയ ശേഷം ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന്‌ ആരോപിച്ചാണ്‌ ജനക്കൂട്ടം അടിച്ചുകൊന്നത്‌. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തുപോയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ രാത്രി മുഴുവൻ തിരഞ്ഞെങ്കിലും അവളെ കണ്ടെത്താനായില്ല.ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ പെൺകുട്ടി താൻ നേരിട്ട ദുരനുഭവം വിവരിച്ചതോടെ, വീട്ടുകാർ അതേ ഗ്രാമത്തിൽ തന്നെയുള്ള പ്രതിയെ വീട്ടിൽ നിന്ന് വലിച്ചിറക്കി ലാത്തികളും കല്ലുകളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ടാണ്ട്വ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്.ഡി.പി.ഒ) പ്രഭാത് രഞ്ജൻ ബർവാർ പറഞ്ഞു.

2023-ൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾ ജയിലിലായിരുന്നെന്നും അടുത്തിടെയാണ് പുറത്തിറങ്ങിയതെന്നും എസ്.ഡി.പി.ഒ വ്യക്തമാക്കി. ക്രമസമാധാനം നിലനിർത്തുന്നതിനായി പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ഝാർഖണ്ഡ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ (ജെ.എസ്.എം.സി.) ആശങ്ക രേഖപ്പെടുത്തി.

നിയമം കൈയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും സംഭവത്തെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും സ്റ്റേറ്റ് മൈനോറിറ്റി കമ്മീഷൻ ചെയർമാൻ ഹിദായത്തുള്ള ഖാൻ ആവശ്യപ്പെട്ടതായി ജെ.എസ്.എം.സി പ്രസ്താവനയിൽ അറിയിച്ചു. അദ്ദേഹം ഛത്ര ഡെപ്യൂട്ടി കമ്മീഷണറുമായും പോലീസ് സൂപ്രണ്ടുമായും സംസാരിക്കുകയും സംഭവത്തെക്കുറിച്ച് വിവരങ്ങൾ ആരായുകയും ചെയ്തു.

Related Posts

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
77
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
43
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
258
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Crime

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
266
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
42
തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ
Crime

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

September 19, 2026
123
Next Post
‘ചിലരെ രഹസ്യമായി കാണേണ്ടിവരും, അങ്ങോട്ട് ചെന്നും കാണേണ്ടി വരും’; പറഞ്ഞത് വീണ്ടും മാറ്റി മുഖ്യമന്ത്രി

'ചിലരെ രഹസ്യമായി കാണേണ്ടിവരും, അങ്ങോട്ട് ചെന്നും കാണേണ്ടി വരും'; പറഞ്ഞത് വീണ്ടും മാറ്റി മുഖ്യമന്ത്രി

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
92
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
43
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
28
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
429
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025