ചങ്ങരംകുളം:വളയംകുളം എംവിഎം ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ 30,31, ആഗസ്റ്റ് 1,തീയതികളിലായി നടക്കുന്ന പുസ്തക ഉത്സവം സാഹിത്യ സംഗമവും ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നല്ല വായന ഉണ്ടായാൽ വായിച്ച് അറിവുണ്ടായാൽ എല്ലാ ജനങ്ങളെയും ഒരുമിച്ചു കൊണ്ടുവാൻ കഴിയുമെന്ന് അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.പ്രിൻസിപ്പൽ റഷീദ് കരിങ്കപ്പാറ അധ്യക്ഷനായി.റിട്ടയഡ് പ്രൊഫസറും എഴുത്തുകാരനുമായ ടിവി ചന്ദ്രശേഖരൻ,സീനിയർ ജേർണലിസ്റ്റ് ഏഷ്യാനെറ്റ് ന്യൂസ് വി എം ദീപ, റിട്ടയേഡ് ടീച്ചർ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ആർട്ടിസ്റ്റ് അജിത ടീച്ചർ,കുഞ്ഞുമുഹമ്മദ് പന്താവൂർ, പി ഐ മുജീബ് റഹ്മാൻ,ഹമീദ് എൻ കോക്കൂർ, വൈസ് പ്രിൻസിപ്പൽ കവിത കെ വി, എം വി ബഷീർ, കെ വി ബീരാവു, സൈനു നെച്ചിക്കൽ, കെ വി ഹംസ, ഓ പി മുഹമ്മദാലി,എന്നിവർ പ്രസംഗിച്ചു







