തിരുവനന്തപുരം: ജോലിയില്‍ ഇരിക്കെ സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പേരുകള്‍ പുറത്തുവിട്ടില്ലെങ്കില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയത്തിന്റെ നിഴലിലാകുമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നല്‍കിയ കത്തില്‍ പറയുന്നു.സാമൂഹിക പെന്‍ഷന്‍ പട്ടികയില്‍ അനര്‍ഹരായ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുമ്പുതന്നെ സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ സിഎജിയെ അറിയിച്ചിരുന്നതാണ്. എന്നിട്ടും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നത് അത്ഭുതമാണെന്നും കത്തില്‍ പറയുന്നു.