• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.

ckmnews by ckmnews
July 24, 2026
in UPDATES
A A
ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.
0
SHARES
82
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനിയിലെ വിദ്യാഭ്യാസ മേഖലയില്‍ അര നൂറ്റാണ്ട് പിന്നിട്ട ഐ.എസ്.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം അലുംനി അസോസിയേഷന്റെ കീഴില്‍ (ISSAA) ‘Routes to Roots’ എന്ന പേരില്‍ ജൂലൈ 26 ഞായറാഴ്ച സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. രാവിലെ 9.30 മുതല്‍ രാത്രി 9 മണി വരെ നടക്കുന്ന പരിപാടിയില്‍ പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍,ബാച്ച്തല സംഗമങ്ങള്‍, പൊതു സമ്മേളനം, കലാസന്ധ്യ എന്നീ സെഷനുകള്‍ ഉണ്ടായിരിക്കും.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതു സമ്മേളനം ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.പൊന്നാനി എം.എല്‍.എ കെ.പി നൗഷാദലി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ തവനൂര്‍ എം.എല്‍.എ അഡ്വ.വി.എസ്.ജോയ്, പൊന്നാനി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.വി. സുധ,ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര ശൂറ അംഗം എം.ഐ. അബ്ദുല്‍ അസീസ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി. സക്കീര്‍,കൗണ്‍സിലര്‍മാരായ പി.കെ. ഷാഹിന, സോമന്‍, പൊന്നാനി മഖ്ദും എം.പി.മുത്തുക്കോയ തങ്ങള്‍ തുടങ്ങിയ വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.ഐ.എസ്.എസ്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫിൽസാഫാൻ രിചിച്ച ഇംഗ്ലീഷ് കവിതാ സമാഹാരം വിദ്യാഭ്യാസ മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്യും.രാവിലെ നടക്കുന്ന പൂര്‍വ്വ അധ്യാപകരെ ആദരിക്കുന്ന സംഗമം ജമാഅത്തെ ഇസ്ലാമി ഹിന്ദ് മേഖല നാസിം പി.അബ്ദുറഹിമാന്‍ വളാഞ്ചേരി ഉദ്ഘാടനം ചെയ്യും.ഐ.എസ്.എസ്. പ്രസിഡന്റ് പി.വി. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മുന്‍ പ്രിന്‍സിപ്പാള്‍ വി.മൂസ മൗലവി, പൂര്‍വ്വ അധ്യാപകനും മുന്‍ എ.സി.പി യുമായ ടി.ടി.അബ്ദുല്‍ ജബ്ബാര്‍,വിദ്യാകൗണ്‍സില്‍ ഡയറക്ടറും പൂര്‍വ്വ അധ്യാപകനുമായ കെ.കെ. മുഹമ്മദ് ബഷീര്‍, അലുംനി അസോസിയേഷന്‍ മുഖ്യ ഉപദേഷ്ടാവ് എം. അബ്ദുല്ല മാസ്റ്റര്‍, കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍ സ്ഥാപകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നജീബ് കുറ്റിപ്പുറം, അലുംനി പ്രവാസി ചാപ്റ്റര്‍ പ്രസിഡന്റ് വി.കെ. ഷാക്കിര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.രാത്രി നടക്കുന്ന കലാസന്ധ്യ സിനിമാ സംവിധായകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കെ.വി. താമര്‍ ഉദ്ഘാടനം ചെയ്യും.പ്രമുഖ സിനിമാ നടനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ലുഖ്മാന്‍ അവറാന്‍ വിശിഷ്ടാതിഥിയാകും.ഐ.എസ്.എസ്. പ്രസിഡന്റ് പി.വി. അബ്ദുല്‍ ലത്തീഫ്, അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ടി.പി. മുഹമ്മദ് മുസ്തഫ, പ്രിന്‍സിപ്പാള്‍ പി.കെ. അബ്ദുല്‍ അസീസ്, അലുംനി വൈസ് പ്രസിഡന്റ് സൗദ ജബ്ബാര്‍, സെക്രട്ടറി എം. മുഹമ്മദ് ബാസില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Posts

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു
UPDATES

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
513
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം
UPDATES

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
8
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു
UPDATES

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
3
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി
UPDATES

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
7
ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു
UPDATES

ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു

September 8, 2026
112
യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍
UPDATES

യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍

September 8, 2026
28
Next Post
ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; ബിജെപി പ്രതിഷേധ ധർണ

ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; ബിജെപി പ്രതിഷേധ ധർണ

Recent News

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
513
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
8
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
3
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025