• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; ബിജെപി പ്രതിഷേധ ധർണ

ckmnews by ckmnews
July 24, 2026
in UPDATES
A A
ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; ബിജെപി പ്രതിഷേധ ധർണ
0
SHARES
67
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃത്താല: തൃത്താല ബ്ലോക്കിലെ ഏഴ് വില്ലേജുകളിലായി നടക്കുന്ന ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിച്ച് പൊതുജനങ്ങളുടെ ആശങ്കകൾക്ക് ഉടൻ ശാശ്വത പരിഹാരം കാണണമെന്ന് ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാൽ ആവശ്യപ്പെട്ടു.

കപ്പൂർ വില്ലേജ് ഓഫീസിന് മുന്നിൽ ബിജെപി കപ്പൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ സർവേ എന്ന ആശയത്തോട് ബിജെപിക്ക് എതിർപ്പില്ലെന്നും, എന്നാൽ ആവശ്യമായ മുന്നൊരുക്കങ്ങളോ മതിയായ സർവേയർമാരുടെ നിയമനമോ ഇല്ലാതെയാണ് പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. മുൻ മന്ത്രിയും തൃത്താല മുൻ എം.എൽ.എയുമായ എം.ബി. രാജേഷിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായാണ് തൃത്താലയെ കേരളത്തിലെ ആദ്യ ഡിജിറ്റൽ സർവേ നിയോജകമണ്ഡലമാക്കി പ്രഖ്യാപിക്കാൻ ശ്രമിച്ചതെന്നും, അതാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ജില്ലയിൽ പരിമിതമായ വില്ലേജുകളിലാണ് ഡിജിറ്റൽ സർവേ ആരംഭിച്ചിട്ടുള്ളത്. എന്നാൽ തൃത്താല നിയോജകമണ്ഡലത്തിലെ ഏഴ് വില്ലേജുകളിൽ ഒരേസമയം സർവേ നടപ്പാക്കിയത് പരാതികൾ വർധിക്കാൻ ഇടയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ എം.എൽ.എ വില്ലേജ് ഓഫീസർമാരുടെ യോഗം വിളിച്ചെങ്കിലും പ്രശ്നപരിഹാരത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും, അതിനാലാണ് ബിജെപി ജനകീയ സമരവുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റൽ സർവേയെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ അവബോധം നൽകുക, ആവശ്യത്തിന് സർവേയർമാരെ നിയമിക്കുക, ഭൂനികുതി അടയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ കാര്യക്ഷമമാക്കുക, സബ് ഡിവിഷന് വീണ്ടും ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കുക, ഡിജിറ്റൽ സർവേ പൂർത്തിയായ ഭൂമികളുടെ ലൊക്കേഷൻ സ്കെച്ച്, തണ്ടപ്പേർ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസ് ഗണ്യമായി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.

ബിജെപി കപ്പൂർ സംഘടന മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ടി.വി. അധ്യക്ഷത വഹിച്ചു. കെ. നാരായണൻകുട്ടി, കെ.സി. കുഞ്ഞൻ, രതീഷ് തണ്ണീർക്കോട്, രാധാകൃഷ്ണൻ പി., വി.വി. നാരായണൻ, സന്ദീപ് പനാഞ്ചേരി, ബാലചന്ദ്രൻ പി., ശശി എൻ.വി., ശ്രീനിവാസൻ പി., സുധീർ ടി.വി. എന്നിവർ സംസാരിച്ചു.

Related Posts

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു
UPDATES

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
596
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം
UPDATES

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
10
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു
UPDATES

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
4
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി
UPDATES

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
7
ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു
UPDATES

ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു

September 8, 2026
156
യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍
UPDATES

യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍

September 8, 2026
35
Next Post
നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം നടത്തിയ സംഭവത്തില്‍ കൗമാരക്കാര്‍ പിടിയിൽ

നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം നടത്തിയ സംഭവത്തില്‍ കൗമാരക്കാര്‍ പിടിയിൽ

Recent News

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
596
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
10
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
4
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025