ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു.തിങ്കളാഴ്ച രാത്രി നടന്ന കേരളത്തിലെ പ്രസിദ്ധമായ എട്ടുനോമ്പ് റാസയിൽ ആയിരങ്ങൾ പങ്കെടുത്തു.തിങ്കളാഴ്ച വൈകീട്ട് സന്ധ്യാ പ്രാർത്ഥനയ്ക്ക് തുമ്പമൺ ഭദ്രാസനാധിപൻ മോർ മിലിത്തിയോസ് യൂഹനോൻ മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു നിരവധി വൈദീകർ സഹകാർമ്മികരായി.തുടർന്ന് മലങ്കരയിലെ പ്രസിദ്ധവും ഭക്തിനിർഭരവുമായ എട്ടുനോമ്പ് റാസ ആരംഭിച്ചു.പൊൻ – വെള്ളി കുരിശുകൾ ,മുത്തുക്കുടക്കൾ ,മഞ്ഞവർണ്ണക്കുടകൾ,കൊടികൾ എന്നിവയും ദൈമാതാവിനോടുള്ള പ്രാർത്ഥന -അപേക്ഷകൾ ചൊല്ലി കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികൾ റാസയിൽ പങ്കെടുത്തു അംശവസ്ത്രം അണിഞ്ഞ പതിമൂന്ന് വൈദീകർ എന്നിവർ റാസ കടന്ന് പോകുന്ന വീഥികളിലെ വിശ്വാസികൾക്ക് ആശീർവാദം നടത്തി.നാനാജാതി മതസ്ഥർ ചിരാതുകൾ കത്തിച്ച് റാസയെ സ്വീകരിച്ചു അലങ്കരിച്ചരഥം റാസക്ക് അഴകായി .മാതൃ ദേവാലയത്തിന് മുന്നിൽ പ്രത്യേക പ്രാർത്ഥനയും നടത്തി
പള്ളിയിലെത്തിയപ്പോൾ വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന വിശുദ്ധ ദൈവമാതാവിന്റെ വിശുദ്ധ സൂനോറോ പേടകത്തിൽ നിന്ന് പ്രത്യേക പ്രാർത്ഥനകളോടെ പുറത്തെടുത്തു. ഭയഭക്തി ആദരപൂർവ്വം വിശ്വാസികൾ സൂനോറോ വണങ്ങി.വണക്കത്തിന് ഭക്തജനങ്ങളുടെ വൻ തിരക്കായിരുന്നു.ഇടവക ദിനത്തിൽ ഉയർന്നലേലം നടത്തിയ സജയൻ കിടങ്ങത് കുടുംബം, അവസാന ലേലം വിളിച്ച ചീരൻ ബിനു കുടുംബം ,ആനക്കര സ്കൂൾ പ്രധാനദ്ധ്യാപകൻ ഡോ. നെൽസൺ ചുങ്കത്ത് എന്നിവർക്ക് മെത്രാപ്പോലീത്ത ഉപഹാരം നൽകി.തുടർന്ന് പായസത്തോടുകൂടിയ വിഭവസമൃദ്ധമായ
അത്താഴ സദ്യയും ഉണ്ടായി. പഴഞ്ഞി മോർ ഏലിയാസ് കുടുംബയൂണിറ്റ് ശീതള പാനീയവും വിതരണം ചെയ്തു.സമാപന ദിവസം ചൊവ്വാഴ്ച രാവിലെ ഫാ ഡോ മാണി രാജൻ കോറെപ്പിസ്കോപ്പ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനക്ക് മുഖ്യ കാർമ്മികത്വം നൽകി.ഫാദർ ജോൺ കുളങ്ങാട്ട് ,ഫാദർ തോമസ് ചീരൻ ,ഇടവക വികാരി ഫാദർ അബ്രഹാം യാക്കോബ് പൂവത്തു മണ്ണിൽ എന്നിവർ സഹ കാർമികരായി.പെരുന്നാൾ സന്ദേശവും തുടർന്ന് കല്ലുംപുറം റോഡ് ചുറ്റി പൊൻ- വെള്ളി കുരിശുകളുടെ അകമ്പടിയോടെ പെരുന്നാൾ പ്രദക്ഷിണവും നടത്തി
പള്ളിയിലെത്തിയപ്പോൾ ആശീർവാദവും തുടർന്ന് വിശുദ്ധ സൂനോറോ
വണക്കവും ഉണ്ടായി.നാനാജാതിമതസ്ഥർ പങ്കെടുത്ത നേർച്ച സദ്യയോടെ എട്ടു നോമ്പ് പെരുന്നാൾ സമാപിച്ചു.റാസക്ക് വികാരി ഫാ.അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണിൽ ,ട്രസ്റ്റി സി.യു ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി , ഭക്തസംഘടന കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി







