• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു

ckmnews by ckmnews
September 8, 2026
in UPDATES
A A
ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു
0
SHARES
417
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂർ:പൊന്നാനിയിൽനിന്ന് ബംഗളൂരുവിലേക്ക് തിരൂർ വഴി സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി. വ്യാഴം, ഞായർ ദിവസങ്ങളിൽ പൊന്നാനിയിൽനിന്ന് ബംഗളൂരുവിലേക്കും വെള്ളി, തിങ്കൾ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്ന് പൊന്നാനിയിലേക്കുമാണ് സർവീസ്. തിരൂർ, കോട്ടക്കൽ, മലപ്പുറം, മഞ്ചേരി, അരീക്കോട്, താമരശ്ശേരി, കൽപ്പറ്റ, മാനന്തവാടി, മൈസൂരു വഴിയാണ് ബംഗളൂരുവിലെത്തുക. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്ന കെ.എസ്.ആർ. ടി.സിയുടെ ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റ് നിരക്ക് 682 രൂപയാണ്. രാത്രി 9.15ന് പൊന്നാനിയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08.30ന് ബംഗളൂരുവിൽ എത്തിച്ചേരും. തിരിച്ച് ബംഗളൂരുവിൽനിന്ന് വൈകീട്ട് 3.45ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 2.30ന് പൊന്നാനിയിലെത്തും. ആദ്യ സർവീസ് ഞായറാഴ്‌ച രാത്രി തിരൂർ ബസ് സ്റ്റാൻഡിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. തിരൂർ-നെടുമ്പാശ്ശേരി, തിരൂർ-പെരിന്തൽമണ്ണ റൂട്ടുകളിൽ പുതിയ ബസ് സർവീസിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം വെട്ടം ആലിക്കോയ, നഗരസഭ ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി, അഡ്വ. കെ.എ. പത്മകുമാർ, യാസർ പൊട്ടച്ചോല, പി.വി. സമദ്, അൻവർ പാറയിൽ, ജില്ല ട്രാൻസ്പോർട്ട് ഓഫീസർ കെ.പി. രാധാകൃഷ്ണൻ, സ്റ്റേഷൻ മാസ്റ്റർ എം. അയൂബ്, കെ.കെ. റിയാസ്, കെ.പി. ഹുസൈൻ, എൻ.കെ. ഷഹീദ് എന്നിവർ സംസാരിച്ചു.

പൊന്നാനിയിൽ നിന്നും പുറപ്പെടുന്ന ബസ്സിന്റെ സമയവിവരം

09-16 pm പൊന്നാനി
09-31 Pm ആലത്തിയൂർ
09-46 Pm തിരൂർ
10-06 Pm കോട്ടക്കൽ
10-26 Pm മലപ്പുറം
10-46 Pm മഞ്ചേരി
11-21 Pm അരീക്കോട്
11-41 Pm മുക്കം
12-01 Am താമരശ്ശേരി
01-21 Am കല്പറ്റ
02-16 Am മാനന്തവാടി
05-36 Am മൈസൂർ
08-33 Am ബാംഗ്ലൂർ

തിരിച്ച് പുറപ്പെടുന്ന സമയം

03-45 pm ബാംഗ്ലൂർ
06-45 Pm മൈസൂർ
09-35 Pm സുൽത്താൻ ബത്തേരി
10-15 Pm കല്പറ്റ
11-35 Pm താമരശ്ശേരി
12-01 Am മുക്കം
12-20 Am അരീക്കോട്
12-50 Am മഞ്ചേരി
01-10 Am മലപ്പുറം
01-30 Am കോട്ടക്കൽ
01-50 Am തിരൂർ
02-30 Am പൊന്നാനി

Related Posts

ഇരട്ടവേഷത്തിൽ ഭാസി, സമയം കൊണ്ടൊരു ഫാന്റസി കളി;ടൈം ട്രാവല്‍ കഥ പറഞ്ഞ് ‘ഒറിജിനൽ’
UPDATES

ഇരട്ടവേഷത്തിൽ ഭാസി, സമയം കൊണ്ടൊരു ഫാന്റസി കളി;ടൈം ട്രാവല്‍ കഥ പറഞ്ഞ് ‘ഒറിജിനൽ’

October 24, 2026
11
എടപ്പാളിൽ സംയുക്ത കിസാൻ മോർച്ച നൈറ്റ് മാർച്ച് നടത്തി
UPDATES

എടപ്പാളിൽ സംയുക്ത കിസാൻ മോർച്ച നൈറ്റ് മാർച്ച് നടത്തി

October 24, 2026
27
എടപ്പാളിന്റെ പത്ര പ്രവർത്തകൻ എം ടി വേണുവിന്റെ അനുസ്മരണം ഞായറാഴ്ച നടക്കും
UPDATES

എടപ്പാളിന്റെ പത്ര പ്രവർത്തകൻ എം ടി വേണുവിന്റെ അനുസ്മരണം ഞായറാഴ്ച നടക്കും

October 24, 2026
18
IOQM-ൽ ലെസൺ ലെൻസിന് ഇരട്ടനേട്ടം; രണ്ട് വിദ്യാർഥികൾ RMO-യിലേക്ക്കഴിഞ്ഞ വർഷം ദേശീയതല ക്യാമ്പിൽ പങ്കെടുത്ത ഏക മലയാളി’ഇത്തവണയും യോഗ്യത
UPDATES

IOQM-ൽ ലെസൺ ലെൻസിന് ഇരട്ടനേട്ടം; രണ്ട് വിദ്യാർഥികൾ RMO-യിലേക്ക്കഴിഞ്ഞ വർഷം ദേശീയതല ക്യാമ്പിൽ പങ്കെടുത്ത ഏക മലയാളി’ഇത്തവണയും യോഗ്യത

October 24, 2026
21
പൊന്നാനി കണ്ട കുറുമ്പക്കാവ് ശബരിമല ഇടത്താവളത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ പി നൗഷാദലി എംഎൽഎ
UPDATES

പൊന്നാനി കണ്ട കുറുമ്പക്കാവ് ശബരിമല ഇടത്താവളത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ പി നൗഷാദലി എംഎൽഎ

October 24, 2026
7
പെലെ ജന്മദിനാഘോഷവും സൌഹൃദ ഫുട്ബോൾ മത്സരവും എം.ടി.എം. കോളേജിൽ സംഘടിപ്പിച്ചു
UPDATES

പെലെ ജന്മദിനാഘോഷവും സൌഹൃദ ഫുട്ബോൾ മത്സരവും എം.ടി.എം. കോളേജിൽ സംഘടിപ്പിച്ചു

October 24, 2026
8
Next Post
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

കടൽഭിത്തി നിർമ്മാണ പദ്ധതി'മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

Recent News

വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പില്‍ മാറ്റം

വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പില്‍ മാറ്റം

October 24, 2026
0
ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

October 24, 2026
22
മകളെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

മകളെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

October 24, 2026
5
രണ്ടര ലക്ഷം രൂപയുടെ ക്ഷേത്രസാമഗ്രികൾ കവർന്ന മേൽശാന്തി അറസ്റ്റിൽ, ആക്രിക്കടയിൽ വിറ്റു

രണ്ടര ലക്ഷം രൂപയുടെ ക്ഷേത്രസാമഗ്രികൾ കവർന്ന മേൽശാന്തി അറസ്റ്റിൽ, ആക്രിക്കടയിൽ വിറ്റു

October 24, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025