• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

ckmnews by ckmnews
July 22, 2026
in National
A A
‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്
0
SHARES
65
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ഡ‍ൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട അഭിഭാഷകനോട് ‘ഞങ്ങളുടെ സമയം കളയരുത് ‘ എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ജന്തർ മന്ദിറിൽ നടക്കുന്ന സമരം സുപ്രിംകോടതിയിൽ ഉന്നയിക്കാനുള്ള അഭിഭാഷകന്റെ ശ്രമം തള്ളിയ മൂന്നംഗ ബെഞ്ച്, സമരത്തിന്റെ ദൃശ്യങ്ങൾ അങ്ങിയ വീഡിയോകൾ കാണാനും വിസമ്മതിച്ചു.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന് മുന്നിലാണ് അഭിഭാഷകൻ ഈ വിഷയം ഉന്നയിച്ചത്. ‘ജന്തർ മന്ദിറിൽ പ്രതിഷേധം തുടരുകയാണ്. പൊലീസ് വലിയ ക്രൂരതയാണ് കാണിക്കുന്നത്. കണ്ണീർ വാതകം വരെ പ്രയോഗിച്ചു‘ എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ‘ഞങ്ങളുടെ സമയവും നിങ്ങളുടെ സമയവും കളയരുത്. ഞങ്ങളുടെ സമയത്തേക്കാൾ വിലപ്പെട്ടതാണ് നിങ്ങളുടെ സമയം‘- എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പ്രതികരിച്ചു.

എന്നാൽ, അഭിഭാഷകൻ വീണ്ടും വാദം തുടരുകയായിരുന്നു. ‘നീറ്റ് പരീക്ഷകൾ സർക്കാർ സുതാര്യമായും സൗജന്യമായും നടത്തണം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടണം എന്നിവ ഉൾപ്പെടെ മൂന്ന് പ്രധാന ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ടുവെക്കുന്നതെന്ന് അ​ദ്ദേഹം പറഞ്ഞെങ്കിലും വിഷയം കേൾക്കാൻ ബെഞ്ച് വിമുഖത പ്രകടിപ്പിച്ചു. അതോടെ തന്റെ കൈവശം കുറച്ച് പ്രതിഷേധങ്ങളുടെ വിഡിയോ ഉണ്ട് അനുവാദം നൽകിയാൽ അത് കാണിക്കാമെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ, അതിനും ബെഞ്ച് തയ്യാറായില്ല. ‘ഞങ്ങൾക്ക് വിഡിയോകളിൽ താല്പര്യമില്ല. കാണാൻ സമയവുമില്ല ‘ എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

തൊഴിലില്ലാത്ത ഒരു വിഭാഗം യുവാക്കളെ ‘പാറ്റകൾ’ (cockroaches) എന്ന് വിശേഷിപ്പിച്ചുകൊണ്ട് മുമ്പ് ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശമാണ്, നിലവിൽ ജന്തർ മന്ദിറിലെ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന ‘കോക്ക്റോച്ച് ജനതാ പാർട്ടി’യുടെ രൂപീകരണത്തിന് കാരണമായത്. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ചോർച്ചക്കുമെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് കോടതിയുടെ നിലപാട്.

Related Posts

രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധം,നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ
National

രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധം,നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ

July 22, 2026
18
‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ
National

‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ

July 22, 2026
53
ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ
National

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

July 21, 2026
42
ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും
National

ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

July 21, 2026
45
പ്രതിഷേധം ആളിക്കത്തുന്നു..പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധി നേതൃത്വം നൽകുന്നു
National

പ്രതിഷേധം ആളിക്കത്തുന്നു..പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധി നേതൃത്വം നൽകുന്നു

July 21, 2026
206
‘സമാധാനപരമായ ഒരു സമരത്തിനോട് എടുക്കേണ്ട നിലപാടല്ല ഇത്, അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവിയെ’; സിജെപി സമരത്തിന് പിന്തുണയുമായി ടോവിനോ
Kerala

‘സമാധാനപരമായ ഒരു സമരത്തിനോട് എടുക്കേണ്ട നിലപാടല്ല ഇത്, അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവിയെ’; സിജെപി സമരത്തിന് പിന്തുണയുമായി ടോവിനോ

July 21, 2026
115

Recent News

‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

July 22, 2026
65
രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധം,നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ

രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധം,നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ

July 22, 2026
18
‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ

‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ

July 22, 2026
53
വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

July 22, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025