• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

ckmnews by ckmnews
September 7, 2026
in Crime, National
A A
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദിസ്‌പുർ: യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് മൃതദേഹം വെട്ടിമുറിച്ചു. ഗുവാഹത്തിയിലെ അപ്പാർട്ട്മെന്റിലാണ് ഇരുപത്തിയഞ്ചുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അപ്പാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. റിയ താലൂക്ദാർ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

രണ്ട് ദിവസമായി ദമ്പതികളെ കാണാനില്ലെന്നും ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണെന്നും അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുട‌ർന്ന് പൊലീസ് സ്ഥലത്തെത്തി അപ്പാർട്ട്മെന്റിന്റെ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയിൽ കണ്ടെത്തിയത്.യുവതിയുടെ വിരലുകൾ പകുതിയോളം മുറിച്ച നിലയിലായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. തല വേർപെട്ട നിലയിലായിരുന്നു മൃതദേഹം. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പോളിത്തീൻ കവറിൽ നിന്ന് യുവതിയുടെ തല കണ്ടെത്തുകയായിരുന്നു.ഭർത്താവിനെ കുറിച്ച് ആദ്യം വിവരമൊന്നും ലഭിച്ചിരുന്നില്ല. രണ്ട് ദിവസം മുമ്പാണ് ഇയാളെ അവസാനമായി കണ്ടതെന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ദിവസം രാത്രിയോടെ യുവതിയുടെ ഭർത്താവ് പൊലീസിൽ കീഴടങ്ങി. യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതി കീഴടങ്ങിയ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് വ്യക്തമാക്കിയിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നതും കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ മൃതദേഹവും തലയും പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

Related Posts

ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി
Crime

ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

September 7, 2026
125
ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി
Crime

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി

September 7, 2026
220
കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് കുപ്പിയിലാക്കിയ 80 കടൽവെള്ളരികൾ
Crime

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് കുപ്പിയിലാക്കിയ 80 കടൽവെള്ളരികൾ

September 7, 2026
164
ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്
Jobs

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

September 5, 2026
70
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത്; ഒരാൾ പിടിയിൽ
Crime

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത്; ഒരാൾ പിടിയിൽ

September 5, 2026
178
പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം
Kerala

പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം

September 4, 2026
75

Recent News

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
60
തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

September 7, 2026
57
ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

September 7, 2026
125
വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

September 7, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025