• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘മോഹൻലാൽ മകളെ രാജ്യദ്രോഹികൾക്ക് സപ്പോർട്ട് ചെയ്യാൻ വിടരുത്’; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം

ckmnews by ckmnews
July 22, 2026
in Kerala
A A
‘മോഹൻലാൽ മകളെ രാജ്യദ്രോഹികൾക്ക് സപ്പോർട്ട് ചെയ്യാൻ വിടരുത്’; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം
0
SHARES
502
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടികളിൽ പ്രതിഷേധം അറിയിച്ച വിസ്മയ മോഹൻലാലിനെതിരെ വ്യാപക സൈബർ ആക്രമണം. വിസ്മയക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും അനുകൂലിക്കുന്ന സാമൂഹികമാധ്യമ അക്കൗണ്ടുകൾ രംഗത്തെത്തി. പ്രതിഷേധിക്കുന്ന പൗരന്മാരോട് രാജ്യം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന ചോദ്യവുമായി വിസ്മയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കേന്ദ്ര സർക്കാരിനെ നേരിട്ട് ലക്ഷ്യമിട്ടുള്ള വിസ്മയയുടെ പ്രതികരണമാണ് ഭരണകക്ഷിയെ അനുകൂലിക്കുന്ന സാമൂഹികമാധ്യമ അക്കൗണ്ടുകളെ പ്രകോപിപ്പിച്ചത്. അഭിനയരംഗത്ത് ആദ്യചുവടുകൾ ഉറപ്പിക്കുന്നതിന് മുമ്പേ രാഷ്ട്രീയ പ്രസ്താവനകളിലേക്ക് ചാടുന്നത് നല്ലതിനാണോ എന്നുൾപ്പെടെയാണ് ചോദ്യം. കേരളത്തിൽ പി.എസ്.സി. പരീക്ഷാ അട്ടിമറിക്കെതിരെ ഉദ്യോഗാർഥികൾ മുട്ടിലിഴഞ്ഞപ്പോഴും മണ്ണുവാരി തിന്നതും ഒന്നും കണ്ടില്ലേ എന്നും വിസ്മയയോട് ചോദ്യമുയരുന്നു. സാമൂഹികമോ ദേശീയമോ ആയ വിഷയങ്ങളിൽ വിസ്മയ ഇതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും പറയുന്നവരുണ്ട്.

‘മോഹൻലാൽ മോളോട് പറയണം, രാജ്യദ്രോഹികൾക്കൊപ്പം ചേർന്നാൽ ‘നിന്നെ രക്ഷിക്കാൻ ആരാണ് ഉള്ളത്’ എന്നുള്ള മാസ് ഡയലോഗ്’, എന്നാണ് ഒരു പോസ്റ്റിലുള്ളത്. ‘മോഹൻലാൽ തന്റെ മകളെ രാജ്യദ്രോഹികൾക്ക് സപ്പോർട്ട് ചെയ്യാൻ വിടരുത്. രാജ്യത്തു നിലവിൽ ഒരു സൂപ്പർ സ്റ്റാറിന് കിട്ടേണ്ട എല്ലാ പദവിയും തന്ന് രാജ്യം താങ്കളെ ആദരവോടെ ബഹുമാനിക്കുമ്പോൾ താങ്കളുടെ മകൾ രാജ്യദ്രോഹി പാറ്റാ കൂട്ടത്തിനുവേണ്ടി നിലകൊള്ളുന്നത് രാജ്യദ്രോഹം തന്നെയാണ്. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കുമെന്ന് കരുതുന്നു’, മറ്റൊരു പോസ്റ്റിൽ പറയുന്നു. ‘മോഹൻലാൽ എന്ന മഹാനടന്റെ മകളാണെന്നതുകൊണ്ട് ഇത്തരം പോക്രിത്തരം അംഗീകരിക്കാൻ കഴിയില്ല’, എന്നാണ് മറ്റൊരു പോസ്റ്റിലെ ഉള്ളടക്കം.

മറ്റൊരു സാമൂഹികമാധ്യമ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പങ്കുവെച്ചായിരുന്നു വിസ്മയയുടെ പ്രതികരണം. ‘ചർച്ചകൾക്കുപകരം, ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ നമ്മളിലൊരോരുത്തരും ഇതെന്തുതരം ജനാധിപത്യത്തിലേക്കാണ് നമ്മൾ പോവുന്നതെന്ന് ചോദിക്കണം. നിങ്ങളോടുള്ള എന്റെ ചോദ്യം ലളിതമാണ്. സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പെരുമാറേണ്ടതെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ?’, വിസ്മയ പങ്കുവെച്ച പോസ്റ്റിൽ ചോദിക്കുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് വിസ്മയ മോഹൻലാൽ. ഓഗസ്റ്റ് ഏഴിന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിൽ മോഹൻലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Related Posts

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ
Kerala

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

September 8, 2026
21
ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Kerala

ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

September 8, 2026
6
അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ
Crime

അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ

September 8, 2026
14
പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി
Kerala

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
68
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ
Kerala

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
152
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്
Kerala

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
101
Next Post
റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ബേബി നിര്യതനായി

റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ബേബി നിര്യതനായി

Recent News

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

September 8, 2026
21
ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

September 8, 2026
6
അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ

അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ

September 8, 2026
14
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

September 8, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025