• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പോലീസ് സ്‌ക്വാഡ് വേണം -ഹൈക്കോടതി

ckmnews by ckmnews
July 21, 2026
in Kerala
A A
ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പോലീസ് സ്‌ക്വാഡ് വേണം -ഹൈക്കോടതി
0
SHARES
37
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഇടിച്ചിട്ട് നിർത്താതെപോകുന്ന വാഹനങ്ങളെയും ഉത്തരവാദികളെയും കണ്ടെത്താൻ ഓരോ ജില്ലയിലും പ്രത്യേക പോലീസ് സ്‌ക്വാഡുകൾ രൂപവത്കരിക്കാൻ ഹൈക്കോടതി ഉത്തരവ്. അപകടത്തിന് ഇടയാക്കിയ വാഹനങ്ങൾ കണ്ടെത്താനാകാത്തതിനാൽ ഇരകൾക്ക് ഇൻഷുറൻസ് സഹായമടക്കം നിഷേധിക്കുന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്.

സ്‌ക്വാഡുകൾ ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കണം. സൈബർ പോലീസിന്റെ സഹായം ഉറപ്പാക്കുന്നതിനൊപ്പം സ്‌ക്വാഡുകളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. അപകടം നടന്ന ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും പോലീസ് സേനകൾ ഏകോപിതമായി പ്രവർത്തിക്കണമെന്നും കോടതി പറഞ്ഞു. അപകടമുണ്ടാക്കിയ വാഹനങ്ങളെ കണ്ടെത്താത്ത മൂന്ന് വ്യത്യസ്ത ഹർജികളിലാണ് കോടതി ഉത്തരവ്.

നഷ്ടപരിഹാരംഉറപ്പാക്കുന്നപദ്ധതി വേണം

ഇടിച്ചിട്ട വാഹനം നിർത്താതെപോകുന്ന അപകടങ്ങളിൽ ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിയമഭേദഗതി ആലോചിക്കണമെന്നും കോടതി നിർദേശിച്ചു.

ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ മാതൃകയിൽ പ്രത്യേക ഫണ്ട് രൂപവത്കരിച്ച് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കണമെന്നും നിർദേശിച്ചു. നിലവിലെ ‘ഹിറ്റ് ആൻഡ് റൺ മോട്ടോർ ആക്‌സിഡന്റ് സ്‌കീം 2021’ പ്രകാരമുള്ള തുക അപര്യാപ്തമാണെന്ന് വിലയിരുത്തിയാണ് നിർദേശം.പിഴത്തുകയിൽ നിന്നോ ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നോ ഇതിനായി വിഹിതം കണ്ടെത്തണം. വിധിപ്പകർപ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും അയക്കാനും നിർദേശിച്ചു.

Related Posts

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
Kerala

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

September 5, 2026
183
ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036
Kerala

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

September 5, 2026
21
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
428
തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്
Jobs

തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്

September 5, 2026
219
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

September 5, 2026
85
ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC
Kerala

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC

September 5, 2026
97
Next Post
സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

Recent News

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
30
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
25
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

September 6, 2026
49
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

September 6, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025