• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

ckmnews by ckmnews
September 5, 2026
in Kerala
A A
ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ലഹരിക്കെതിരായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംസ്ഥാനവ്യാപക പരിശോധനാ പദ്ധതി ഓപ്പറേഷൻ തൂഫാൻ സെപ്റ്റംബർ ഒൻപതിന് നൂറാം ദിനത്തിലേക്ക്. ലഹരി വിൽപ്പന, വിതരണം, കടത്ത് എന്നിവ തടയുന്നതിനും ലഹരി ഇടപാടുകളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനുമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുകയാണ്. ഇതോടൊപ്പം ലഹരിയിൽ നിന്ന്‌ മുക്തി നേടാൻ ആഗ്രഹിക്കുന്നവർക്കായി ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും മറ്റ്‌ വകുപ്പുകളുമായി ചേർന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്‌. പത്തു ലക്ഷത്തോളം ആളുകൾ ലഹരി വിരുദ്ധ പോരാട്ടത്തിനായി തൂഫാൻ വാറിയർമാരായി രംഗത്തെത്തി. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലായിരുന്നു ആദ്യ തൂഫാൻ വാറിയർ. സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേരാണ്‌ തൂഫാൻ വാറിയർമാരായത്‌.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 10,036 കേസുകൾ രജിസ്റ്റർ ചെയ്‌തു. 10,844 പേരെ അറസ്റ്റ് ചെയ്തു. വിവിധ പരിശോധനകളിലായി 21,443.276 ഗ്രാം എം.ഡി.എം.എയും 1,213.178 കിലോഗ്രാം കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ ഏകദേശ വിപണിമൂല്യം 25 മുതൽ 30 കോടി രൂപ വരെയാണ്. കഴിഞ്ഞ ദിവസം മാത്രം 55 കേസുകളിലായി 64 പേരെ അറസ്റ്റ് ചെയ്തതോടെയാണ് ആകെ കേസുകളുടെ എണ്ണം 10,036 ആയത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ വൻതോതിലുള്ള ലഹരി ശേഖരങ്ങളും പിടികൂടി. മഞ്ചേരി പൊലീസ് കോയമ്പത്തൂരിൽ നിന്ന് 13 കിലോ എം.ഡി.എം.എ പിടികൂടിയത് പ്രധാന ലഹരി വേട്ടകളിലൊന്നായിരുന്നു. ആലുവയിൽ 34 കിലോ കഞ്ചാവും, റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിൽ 40 കിലോ കഞ്ചാവും പിടികൂടി. സുൽത്താൻ ബത്തേരിയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 64 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. പാലക്കാട് പന്നിയങ്കരയിൽ 46 ഗ്രാം എം.ഡി.എം.എയും പിടികൂടി. തൃശൂരിൽ ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് കൃഷി നടത്തിയിരുന്നയാളെ അറസ്റ്റ് ചെയ്തതും അന്വേഷണത്തിൽ കഞ്ചാവ് ശേഖരം കണ്ടെത്തിയതും തൂഫാന്റെ ഭാഗമായി നടന്ന നടപടികളിൽ ഉൾപ്പെടുന്നു.ലഹരി കടത്തും വിൽപ്പനയും തടയുന്നതിനൊപ്പം ലഹരി ഉപയോഗം കുറയ്ക്കുന്നതിനും ലഹരിയിൽ അകപ്പെട്ടവരെ തിരിച്ചറിഞ്ഞ് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുമായി വിവിധ പ്രവർത്തനങ്ങളും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. സ്കൂൾ, കോളേജ് തലങ്ങളിൽ ബോധവത്കരണ പരിപാടികളും കൗൺസലിങ് സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർഥികളെയും യുവാക്കളെയും ലഹരിയിൽനിന്ന് അകറ്റുന്നതിനായി വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങളും നടപ്പാക്കിവരുന്നു.കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ലഹരി വസ്തുക്കളുടെ കടത്ത് തടയുന്നതിനായി അതിർത്തി ജില്ലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന പൊലീസ് സംവിധാനങ്ങളുമായി ഏകോപനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരമ മന്ത്രിയുടെ നേതൃത്വത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗവും തിരുവനന്തപുരത്ത് ചേർന്നു. ലഹരി കടത്ത് സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിച്ച് വിതരണ ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും തുടരുകയാണ്.

നൂറാം ദിനത്തോടനുബന്ധിച്ച് ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും. ലഹരി കടത്ത്, വിൽപ്പന, വിതരണം എന്നിവയ്‌ക്കെതിരായ പരിശോധനകൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം ലഹരി ഉപയോഗം തടയുന്നതിനും ലഹരിയിൽനിന്ന് മോചനം നേടുന്നവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കും രണ്ടാംഘട്ടത്തിൽ ഊന്നൽ നൽകും.

Related Posts

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
Kerala

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

September 5, 2026
54
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
80
തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്
Jobs

തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്

September 5, 2026
129
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

September 5, 2026
59
ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC
Kerala

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC

September 5, 2026
65
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 5, 2026
46
Next Post
പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

Recent News

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി

September 5, 2026
21
പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

September 5, 2026
54
ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

September 5, 2026
4
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025