എടപ്പാള്‍:ഇംകം ടാക്സ് മത്സര പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഡ്വ. കബീർ കാരിയാട്ടിനെയും 13 വർഷത്തോളം വട്ടംകുളം മഹല്ലിന്റെ സെക്രട്ടറിയായും പ്രസിഡണ്ടായും മികച്ച സേവനം അനുഷ്ടിച്ച പി വി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു.തൈക്കാട് മഹല്ല് കമ്മിറ്റി നടത്തിയ നബിദിന ചടങ്ങിൽ വച്ച് വട്ടംകുളം മഹല്ല് ഖത്തീബ് അബ്ദുൽ മുജീബ് ഫൈസിയിൽ നിന്നും ആദരവ് ഏറ്റ് വാങ്ങി.തൈക്കാട് മഹല്ല് പ്രസിഡണ്ട് പത്തിൽ മാനു അധ്യക്ഷത വഹിച്ച ചടങ്ങ് വട്ടംകുളം മഹല്ല് ഖത്തീബ് അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു.പ്രദേശവാസികളായ 300 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. മഹല്ല് സെക്രട്ടറി മുഹമ്മദലി കെവി നന്ദിയും പറഞ്ഞു.







