ചങ്ങരംകുളം:തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് തീയേറ്ററിന് സമീപത്ത് വാഹനാപകടം. മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചിയ്യാനൂർ പാടത്തെ തീയേറ്ററിന് മുൻവശമുള്ള റംമ്പിൾ സ്ട്രിപ്പ് ഹമ്പിൽ വാഹനങ്ങൾ വേഗത കുറച്ചതാണ് അപകട കാരണം.മുന്നിൽ പോവുകയായിരുന്ന സ്വിഫ്റ്റ് കാറിന് പിറകെ മറ്റൊരു എസ്‌യുവി വാഹനവും, തൊട്ടു പിന്നാലെ വന്നിരുന്ന മഹീന്ദ്ര ഥാറും കൂട്ടിയിടിക്കുകയായിരുന്നു. തൃശ്ശൂരിൽ നിന്നും തിരൂർ ഭാഗത്തേക്ക് പോകുന്ന കാറും,എറണാകുളത്തുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എസ് യുവിയും,തിരുവനന്തപുരത്ത് നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ഥാറുമാണ് അപകടത്തിൽപ്പെട്ടത്.മൂന്നു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗത തടസ്സം ഉണ്ടായെങ്കിലും ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.അപകടങ്ങള്‍ കുറക്കുന്നതിന് സ്ഥാപിച്ച സെമിഹമ്പിന് സമീപത്ത് മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തത് ദിനം പ്രതി അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.തിരക്കേറിയ പാതയില്‍ വെളിച്ചമില്ലാത്തതും വലിയ രീതിയില്‍ അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്







