മാറഞ്ചേരി: മലർവാടി ബാലസംഘത്തിൻ്റെ കീഴിൽ സംസ്ഥാന തലത്തിൽ നടക്കുന്ന മഴവിൽ ചിത്രരചനാ മത്സരത്തിൻ്റെ മാറഞ്ചേരി ഏരിയാതല മത്സരം എരമംഗലം സി.എം.എം.യു.പി. സ്കൂളിൽ നടന്നു.വിവിധ സ്കൂളുകളിൽ നിന്നായി കെ.ജി. മുതൽ ഏഴാം തരം വരെയുള്ള 400 ൽ പരം കുട്ടികൾ പങ്കെടുത്തു.നാല് കാറ്റഗറിയിലാണ് മത്സരങ്ങൾ നടന്നത്.മലർവാടി രക്ഷാധികാരി എ.സൈനുദ്ധീൻ മത്സരം ഉദ്ഘാടനം ചെയ്തു. ഏരിയാ കോർഡിനേറ്റർ മുജീബ് മണമൽ അധ്യക്ഷത വഹിച്ചു.രക്ഷിതാക്കൾക്കുള്ള പാരൻ്റിംഗ് ക്ലാസ്സ് സിജി ട്രൈനർ റാഫി വെളിയങ്കോട് നിർവ്വഹിച്ചു. മലർവാടി ഏരിയാ വനിതാ കോർഡിനേറ്റർ ജുവൈരിയ സിദ്ദീഖ്, ജമാൽ മണമൽ ,വി. കുഞ്ഞി മരക്കാർ, നസിയ നാസർ,ആഷിക് നിസാർ, ഹിബ നാഫി തുടങ്ങിയവർ നേതൃത്വം നൽകി.നാല് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ: വിഭാഗം: ഒന്ന് – അഖിൽ മുഹമ്മദ്. എ, ഹയാ നാഫിഹ് , ആയിഷ സാഹിറ.വിഭാഗം രണ്ട്:
ദേവന. കെ., മാസിൽ മൻസൂർ അലി, ലിയ ഫാത്തിമ.വിഭാഗം മൂന്ന്:
ആമിന നൈസ,മുഹമ്മദ് നാസിം, ഫാത്തിമ ലിയ
വിഭാഗം നാല്:അനന്യ . പി. ,മുഹമ്മദ് ഹാദി, ഇഷ്റ ഷബ്ന
വിജയികൾക്ക് ഏരിയാ രക്ഷാധികാരി എ.സൈനുദ്ധീൻ, മലർവാടി ഏരിയാ കോർഡിനേറ്റർമാരായ മുജീബ് മണമൽ,ജുവൈരിയാ സിദ്ധീഖ്,ഷഹീദാബാനു, വി. കുഞ്ഞി മരക്കാർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും നൽകി.







