യൂട്യൂബര്‍ രാജന്‍ ജോസഫ് പൊലീസ് കസ്റ്റഡിയില്‍. അടൂര്‍ പൊലീസ് എറണാകുളത്ത് നിന്നാണ് രാജനെ പിടികൂടിയത്. കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ രാജന്‍ ജോസഫിനെ ഇന്നലെ രാത്രിയാണ് പിടികൂടിയത്. ശ്രീനാദേവിക്കെതിരെ വീഡിയോകളില്‍ മോശം പരാമര്‍ശം നടത്തിയെന്നാണ് പരാതി







