മലപ്പുറം:സാമൂഹിക-പരിസ്ഥിതി പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം കാഴ്ചവെച്ച പെരുമുക്ക് എ.എം.എൽ.പി സ്കൂളിന് അംഗീകാരം. മലയാള മനോരമ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നല്ലപാഠം’ ജില്ലാതല അധ്യാപക സംഗമത്തിൽ വെച്ച് സ്കൂളിനുള്ള സര്ട്ടിഫിക്കറ്റ് വിതരണം ചെയ്തു.മലപ്പുറം കുന്നുമ്മൽ സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്കാര സമർപ്പണം നടന്നത്.’ഹരിതം സ്നേഹഹരിതം’ എന്ന ഈ വർഷത്തെ സന്ദേശമുയർത്തിപ്പിടിച്ച് ക്യാമ്പസിലും സമൂഹത്തിലും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചതിനാണ് വിദ്യാലയത്തിന് ഈ നേട്ടം കൈവരിക്കാനായത്.
മലയാള മനോരമ മലപ്പുറം എഡിറ്ററിൽ നിന്നും പെരുമുക്ക് എ.എം.എൽ.പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് കോർഡിനേറ്ററും അധ്യാപകനുമായ എബിൻ തങ്കച്ചൻ പങ്കാളിത്ത സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.വിദ്യാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് നടത്തിയ കാരുണ്യ-പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്നും, വരും വർഷങ്ങളിൽ കൂടുതൽ കരുത്തോടെ നല്ലപാഠം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.






