• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പോർട്ടറുടെ വേഷത്തിലെത്തി ട്രോളിബാഗ്‌ തട്ടിയെടുത്തയാൾ പിടിയിൽ; സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ

ckmnews by ckmnews
July 11, 2026
in UPDATES
A A
പോർട്ടറുടെ വേഷത്തിലെത്തി ട്രോളിബാഗ്‌ തട്ടിയെടുത്തയാൾ പിടിയിൽ; സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ
0
SHARES
87
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂര്‍:വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാരിയുടെ ട്രോളിബാഗ് ‘പോർട്ടർ’ വേഷത്തിലെത്തിയ ആൾ മോഷ്ടിച്ചു.യാത്രക്കാരി സീറ്റിൽ ഇരുന്നിട്ടും പിന്നാലെവന്ന ‘പോർട്ടറും’ ബാഗും വണ്ടിയിലെത്തിയില്ല. തീവണ്ടി പുറപ്പെട്ടപ്പോഴാണ് യാത്രക്കാരിക്ക് ബാഗ് മോഷണം പോയത് മനസ്സിലായത്. ഉടൻ ഓടുന്ന വണ്ടിയിൽനിന്ന് ആർ.പി.എഫിനെ വിവരം അറിയിച്ചു. മണിക്കൂറിനകം കണ്ണൂർ റെയിൽവേ പോലീസും ആർ.പി.എഫും ‘പോർട്ടറെയും’ ബാഗും പിടിച്ചു. ഉളിക്കൽ മണിക്കടവ് സ്വദേശി ഷിജോ തോമസ് (46) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് (20633) യാത്രക്കാരിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു ഈ അനുഭവം. കണ്ണൂരിലെ റെയിൽവേ പോർട്ടർമാരുടെ വേഷം ചുവന്ന നിറത്തിലുള്ളതാണ്. അതുപോലുള്ള ടീഷർട്ട് ധരിച്ചെത്തിയ ആളാണ് പോർട്ടർ എന്ന് പരിചയപ്പെടുത്തി ട്രോളി ബാഗ് വണ്ടിയിൽ എത്തിക്കാൻ ‘സഹായിച്ചത്’.

പരാതിയെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. പരിശോധിച്ചപ്പോൾ പ്രതി ബാഗുമായി ഒഴിഞ്ഞുകിടന്ന കെട്ടിടത്തിലേക്ക്‌ പോകുന്നത് കണ്ടു. തുടർന്ന് നടന്ന പരിശോധനയിലാണ്‌ പിടിയിലായത്‌. റെയിൽവേ പോലീസ് എസ്.ഐ. പി.കെ. സന്തോഷ്, ആർ.പി.എഫ്.എ. എസ്.ഐ. സഞ്ജയ് കുമാർ, എൻ.പി. ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്

Related Posts

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ ‘തലശ്ശേരിയില്‍ യുവാവ് പിടിയില്‍
UPDATES

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ ‘തലശ്ശേരിയില്‍ യുവാവ് പിടിയില്‍

July 11, 2026
23
മക്കളുടെ വിവാഹത്തോടൊപ്പം ആദിത്യക്കും മംഗല്യസൗഭാഗ്യമൊരുക്കി എൻ പി അഷ്റഫ് മാതൃകയായി
UPDATES

മക്കളുടെ വിവാഹത്തോടൊപ്പം ആദിത്യക്കും മംഗല്യസൗഭാഗ്യമൊരുക്കി എൻ പി അഷ്റഫ് മാതൃകയായി

July 11, 2026
265
നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി
UPDATES

നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി

July 11, 2026
277
പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
UPDATES

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

July 11, 2026
1k
ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍; ഇനി ഫ്രാന്‍സ്-സ്‌പെയിന്‍ സൂപ്പര്‍ സെമി
UPDATES

ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍; ഇനി ഫ്രാന്‍സ്-സ്‌പെയിന്‍ സൂപ്പര്‍ സെമി

July 11, 2026
43
എം.വി. യൂസഫ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ഇന്ന് ഇബ്രാഹിം മുതൂരിന് സമര്‍പ്പിക്കും
UPDATES

എം.വി. യൂസഫ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ഇന്ന് ഇബ്രാഹിം മുതൂരിന് സമര്‍പ്പിക്കും

July 11, 2026
36

Recent News

പോർട്ടറുടെ വേഷത്തിലെത്തി ട്രോളിബാഗ്‌ തട്ടിയെടുത്തയാൾ പിടിയിൽ; സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ

പോർട്ടറുടെ വേഷത്തിലെത്തി ട്രോളിബാഗ്‌ തട്ടിയെടുത്തയാൾ പിടിയിൽ; സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ

July 11, 2026
87
മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ ‘തലശ്ശേരിയില്‍ യുവാവ് പിടിയില്‍

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ ‘തലശ്ശേരിയില്‍ യുവാവ് പിടിയില്‍

July 11, 2026
23
മക്കളുടെ വിവാഹത്തോടൊപ്പം ആദിത്യക്കും മംഗല്യസൗഭാഗ്യമൊരുക്കി എൻ പി അഷ്റഫ് മാതൃകയായി

മക്കളുടെ വിവാഹത്തോടൊപ്പം ആദിത്യക്കും മംഗല്യസൗഭാഗ്യമൊരുക്കി എൻ പി അഷ്റഫ് മാതൃകയായി

July 11, 2026
265
നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി

നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി

July 11, 2026
277
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025