• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, January 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

ckmnews by ckmnews
November 30, 2024
in Kerala
A A
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും.മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. ഇതിന് ഫെയ്സ് ഓതന്‍റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡിങ്ങ് എന്നിവ നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.യോഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി സാംബശിവറാവു, ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts

കണ്ണൂരിൽ എൻസിപി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു
Kerala

കണ്ണൂരിൽ എൻസിപി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു

January 21, 2026
115
‘ഹോമീസ് മെൻ കി ബാത്ത്’ പുരുഷന്മാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക ലക്ഷ്യം; ആപ്പ് പുറത്തിറക്കി രാഹുൽ ഈശ്വർ
Kerala

‘ഹോമീസ് മെൻ കി ബാത്ത്’ പുരുഷന്മാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക ലക്ഷ്യം; ആപ്പ് പുറത്തിറക്കി രാഹുൽ ഈശ്വർ

January 21, 2026
71
‘നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’; വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍
Kerala

‘നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’; വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍

January 21, 2026
168
ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം
Crime

ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം

January 21, 2026
92
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
77
പാലക്കാട്‌ ദേശീയപാത ഉപരോധിച്ച കേസ്:‌ ഷാഫി പറമ്പിലിന് അറസ്‌റ്റ് വാറന്റ്
Kerala

പാലക്കാട്‌ ദേശീയപാത ഉപരോധിച്ച കേസ്:‌ ഷാഫി പറമ്പിലിന് അറസ്‌റ്റ് വാറന്റ്

January 21, 2026
160
Next Post
രഹസ്യ സ്വഭാവമുള്ള രേഖകൾ പൊലീസിന് കൈമാറി: തിരൂർ സതീഷ്

രഹസ്യ സ്വഭാവമുള്ള രേഖകൾ പൊലീസിന് കൈമാറി: തിരൂർ സതീഷ്

Recent News

NSS- SNDP ഐക്യം കാലഘട്ടത്തിന്റെ ആവശ്യം; തുഷാർ വെള്ളാപ്പള്ളി വന്നാൽ മകനെ പോലെ സ്വീകരിക്കും’: ജി സുകുമാരൻ നായർ

NSS- SNDP ഐക്യം കാലഘട്ടത്തിന്റെ ആവശ്യം; തുഷാർ വെള്ളാപ്പള്ളി വന്നാൽ മകനെ പോലെ സ്വീകരിക്കും’: ജി സുകുമാരൻ നായർ

January 21, 2026
42
‘NSS-SNDP കൊമ്പ് കോർക്കൽ ഇനി ഉണ്ടാവില്ല; എൻഎസ്എസ് നേതൃത്വത്തെ നേരിൽ കാണും’; വെള്ളാപ്പള്ളി നടേശൻ

‘NSS-SNDP കൊമ്പ് കോർക്കൽ ഇനി ഉണ്ടാവില്ല; എൻഎസ്എസ് നേതൃത്വത്തെ നേരിൽ കാണും’; വെള്ളാപ്പള്ളി നടേശൻ

January 21, 2026
31
സംസ്ഥാനത്ത് സ്വർണവിലയിൽ  ഉച്ചയ്ക്ക് ശേഷം വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വർധനവ്

January 21, 2026
298
ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്റ്റില്‍

ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്റ്റില്‍

January 21, 2026
1.9k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025