• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ശബരിമലയിൽ തീർത്ഥാടക പ്രവാഹം; ഇതുവരെയെത്തിയത് കഴിഞ്ഞ വർഷത്തേക്കാൾ മൂന്നര ലക്ഷത്തിലധികം തീർത്ഥാടകർ

ckmnews by ckmnews
November 30, 2024
in UPDATES
A A
ശബരിമലയിൽ തീർത്ഥാടക പ്രവാഹം; ഇതുവരെയെത്തിയത് കഴിഞ്ഞ വർഷത്തേക്കാൾ മൂന്നര ലക്ഷത്തിലധികം തീർത്ഥാടകർ
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനതിരക്ക് തുടരുന്നു. വെള്ളിയാഴ്ച മാത്രം ശബരിമലയിൽ ദർശനം നടത്തിയത് 82,727 തീർത്ഥാടകരാണ്. ആദ്യത്തെ 12 ദിവസത്തെ കണക്ക് പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നര ലക്ഷത്തിലധികം തീർത്ഥാടകർ ഇത്തവണ ദർശനം നടത്തി. ആദ്യ 12 ദിവസത്തിനുള്ളിൽ 63 ലക്ഷത്തിലധികം രൂപയാണ് ഇത്തവണ വരുമാനം ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 15 ലക്ഷം രൂപ അധിക വരുമാനം ഉണ്ടായെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. സ്പോട്ട് ബുക്കിങ്ങിലും ഇത്തവണ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം സന്നിധാനത്ത് നെയ് വിളക്ക് സമർപ്പിക്കാൻ ഇത്തവണ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് മൂന്ന് മണി മുതൽ ദീപാരാധന വരെയാണ് നെയ് വിളക്ക് സമർപ്പിക്കാൻ അവസരം. ഒരു നെയ് വിളക്കിന് 1000 രൂപയാണ് ചാർജ്.

ഇത്തവണത്തെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളും പ്രശ്നങ്ങളും ഒന്നുമുണ്ടായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ് പ്രശാന്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാളികപ്പുറത്തെ അനാചാരങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെ കുറിച്ച് തന്ത്രിയുമായി ചർച്ച നടത്തിയെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. അനാചാരങ്ങൾ അവസാനിപ്പിക്കാൻ നടപടി തുടങ്ങുമെന്നും മഞ്ഞൾപ്പൊടിയും വസ്ത്രങ്ങളും നിക്ഷേപിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും.

അനാചാരങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും അതിനായി ജീവനക്കാരെ നിയമിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചിരുന്നു. പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും കാര്യങ്ങൾ പഠിച്ചാണ് പൊലീസ് ഇത്തവണ പ്രവർത്തിക്കുന്നതെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തിരുന്നു. കുറ്റമറ്റ രീതിയിലാണ് തിരക്ക് നിയന്ത്രിക്കുന്നത്. പൊലീസിനെ അഭിനന്ദിക്കുന്നുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ആദ്യ 12 ദിവസം കൊണ്ട് 47,12,01536 രൂപയുടെ വരുമാനമാണ് ഉണ്ടായതെങ്കിൽ ഈ വർഷം 63,01,14111 രൂപ വരുമാനം ലഭിച്ചു. 15,89,12575 രൂപ കൂടുതൽ ലഭിച്ചുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അറിയിച്ചിരുന്നു. അതേസമയം, ശബരിമല മാളികപ്പുറം ക്ഷേത്രത്തിനുചുറ്റും തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപ്പൊടി വിതറുന്നതും ആചാരമല്ലെന്നും ഇത് ഒഴിവാക്കണമെന്നും ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ആചാരമല്ലെന്ന് തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌. മാളികപ്പുറത്ത് വസ്ത്രം ഉപേക്ഷിക്കുന്നതും ആചാരമല്ല. ഈ വിവരങ്ങൾ ഭക്തരെ അനൗൺസ്‌മെന്റിലൂടെ അറിയിക്കമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് എസ് മുരളീകൃഷ്ണയും ഉൾപ്പെട്ട ബെഞ്ച് സ്വമേധയാ എടുത്ത ഹർജിയിൽ ഉത്തരവിട്ടിരുന്നു.

Related Posts

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി
UPDATES

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

October 1, 2026
181
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി
UPDATES

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

October 1, 2026
12
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു
UPDATES

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു

October 1, 2026
386
വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം
UPDATES

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

October 1, 2026
37
കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി: 30 തൊഴിലാളികളെയും രക്ഷപ്പെടുത്തി
UPDATES

കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി: 30 തൊഴിലാളികളെയും രക്ഷപ്പെടുത്തി

October 1, 2026
75
തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ
UPDATES

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

October 1, 2026
131
Next Post
പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്

പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്

Recent News

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

October 1, 2026
581
വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

October 1, 2026
20
യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

October 1, 2026
72
ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം

October 1, 2026
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025