പത്തനംതിട്ട: പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. ലോറി ഡ്രൈവർക്കും ക്ലീനർക്കും വീട്ടിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റു. അപകടത്തിൽ വീട് പൂർണമായും തകർന്നു. എംസി റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് പൂർണ്ണമായും തകർന്നത്. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിൻ്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.പുലർച്ചെ 5.45 ഓടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല.