• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്

ckmnews by ckmnews
March 4, 2026
in Kerala
A A
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. അതിനാൽ പ്രത്യേകശ്രദ്ധ വേണമെന്നും മുന്നറിയിപ്പിലുണ്ട്.

Related Posts

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍
Kerala

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

September 29, 2026
39
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 29, 2026
14
1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും
Kerala

1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും

September 29, 2026
131
തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു
Kerala

തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 29, 2026
722
ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍
Kerala

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
44
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ
Crime

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
533
Next Post
മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

Recent News

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

September 29, 2026
39
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 29, 2026
14
1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും

1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും

September 29, 2026
131
തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 29, 2026
722
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025