ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പി.ജി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി വിഭാഗം 2026 മാർച്ചിൽ നടന്ന സർവകലാശാല പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ചതിന്റെ ഭാഗമായി കോളേജിൽ അനുമോദന സമ്മേളനവും അവാർഡ് വിതരണവും സംഘടിപ്പിച്ചു.
കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. സിനിത സേവ്യർ ഉദ്ഘാടനം ചെയ്തു.അസ്സബാഹ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം എൻ മുഹമ്മദ് കോയ അധ്യക്ഷo വഹിച്ചു.മുഖ്യാതിഥിയെ കോളേജ് മാനേജ്മെന്റ് ജനറൽ സെക്രട്ടറി മുഹമ്മദ് ഉണ്ണി ഹാജി ആദരിച്ചു.തുടർന്ന് 100 ശതമാനം വിജയം നേടിയ പി.ജി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങളും ഉപഹാരങ്ങളും വിതരണം ചെയ്തു.
കോളേജ് കമ്മിറ്റി പ്രസിഡണ്ട് പിപിഎം അശ്റഫ് ,വൈസ് പ്രിൻസിപ്പൽ ഡോ. ബൈജു എം.കെ., കുഞ്ഞുമുഹമ്മദ് പന്താവൂർ ,വിവിധ വിഭാഗം മേധാവികൾ, അക്കാദമിക് കോ-ഓർഡിനേറ്റർ, ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. IQAC കോർഡിനേറ്റർ ഷാഹിദ് ഇഭ്രാഹിം നന്ദി പറഞ്ഞു







