• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ പുരുഷന്മാരുടെ യാത്ര: ഇനി 2500 രൂപ പിഴ, ജൂലായ് 1 മുതൽ

cntv team by cntv team
June 22, 2026
in National
A A
സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ പുരുഷന്മാരുടെ യാത്ര: ഇനി 2500 രൂപ പിഴ, ജൂലായ് 1 മുതൽ
0
SHARES
126
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റെയിൽവേ നിയമങ്ങൾ ലംഘിച്ചാൽ യാത്രക്കാർ ഇനി കനത്തപിഴ നൽകേണ്ടി വരും. ജൂലായ് ഒന്നുമുതൽ ഇത് പ്രാബല്യത്തിലാവുമെന്ന് റെയിൽവേ അറിയിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, മറ്റൊരാളുടെ ടിക്കറ്റിൽ യാത്ര ചെയ്യുക, കച്ചവടം നടത്തുക, പുകവലിക്കുക, അതിക്രമിച്ചു കടക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള പിഴകൾ ജൻ വിശ്വാസ് നിയമപ്രകാരം റെയിൽവേ വർധിപ്പിച്ചിട്ടുണ്ട്.

ടിക്കറ്റില്ലാതെ യാത്രചെയ്താൽ കുറഞ്ഞത് 500 രൂപ പിഴ ഈടാക്കും. നിലവിൽ ഇത് 250 രൂപയാണ്. 2013ലാണ് പിഴ 250 രൂപയാക്കിയത്. അതിനു മുൻപ് 50 രൂപ മാത്രമായിരുന്നു. മറ്റൊരാളുടെ ടിക്കറ്റോ പാസോ ഉപയോഗിക്കുന്ന യാത്രക്കാർക്ക് കുറഞ്ഞത് 500 രൂപ പിഴയും ടിക്കറ്റ് കണ്ടുകെട്ടലും നേരിടേണ്ടി വരും. സ്ത്രീകളുടെ കംപാർട്ട്മെന്റുകളിൽ യാത്രചെയ്യുന്ന പുരുഷൻമാർ 2500 രൂപ പിഴയൊടുക്കേണ്ടി വരും.

പുതുക്കിയ പിഴകൾ സബർബൻ, പാസഞ്ചർ, മെയിൽ, എക്സ്പ്രസ് ഉൾപ്പെടെ എല്ലാ െട്രയിനുകൾക്കും ബാധകമാണ്. ജൻവിശ്വാസ് ആക്ടിലെ 137,188 വ്യവസ്ഥകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.നിയമലംഘനങ്ങൾ കുറയ്ക്കുക, യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുക എന്നിവയാണ് പുതുക്കിയ വ്യവസ്ഥകൾ ലക്ഷ്യമിടുന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

മറ്റ് കുറ്റകൃത്യങ്ങൾക്കും കർശനമായ ശിക്ഷകൾ ഭേദഗതികൾ വ്യവസ്ഥ ചെയ്യുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് അനധികൃതമായി കച്ചവടം നടത്തിയാൽ 2,000 രൂപയും ആവർത്തിച്ചാൽ 5,000 രൂപയും ഈടാക്കും. പുകവലിച്ചാൽ 2,000 രൂപയാണു പിഴ. അപകടകരമായതോ നിരോധിച്ചതോ ആയ വസ്തുക്കൾ കൊണ്ടുപോകുന്നതിന് കുറഞ്ഞത് 10,000 രൂപ ഈടാക്കാം. നീണ്ട കോടതി നടപടിക്രമങ്ങൾക്ക് പകരം സ്ഥലത്തുതന്നെ പിഴ ചുമത്താനും റെയിൽവേ അനുമതി നൽകിയിട്ടുണ്ട്.

Related Posts

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍
National

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
39
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
18
വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍
National

വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

October 2, 2026
53
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ
National

ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

October 2, 2026
40
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
19
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം
National

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം

October 2, 2026
4
Next Post
അടുത്ത വർഷം മുതൽ നീറ്റിൽ മാറ്റം, പരീക്ഷ പൂർണമായും ഓൺലൈനാക്കും; നടപടികൾ ആരംഭിച്ചെന്ന് എൻടിഎ

അടുത്ത വർഷം മുതൽ നീറ്റിൽ മാറ്റം, പരീക്ഷ പൂർണമായും ഓൺലൈനാക്കും; നടപടികൾ ആരംഭിച്ചെന്ന് എൻടിഎ

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
1
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
286
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
39
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
62
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025