തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ റാഗിങ്ങും അക്രമങ്ങളും തടയുന്നതിനായി ‘സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ്സ് ആപ്പ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സിദ്ധാർത്ഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട് നടപ്പിലാക്കുമെന്നും ബജറ്റിൽ അദ്ദേഹം പ്രഖ്യാപിച്ചു.
ബിരുദധാരികൾക്ക് വേഗത്തിൽ തൊഴിൽ ലഭിക്കാൻ സഹായിക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്സുകളും ആരംഭിക്കും
അക്കാദമിക് വിഷയങ്ങളിലെ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ അക്കാദമിക് കൗൺസിൽ രൂപീകരിക്കും
വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോളേജുകളിൽ ഓംബുട്സ്മാൻ സംവിധാനം കൊണ്ടുവരും
സാങ്കേതിക വിദ്യാഭ്യാസത്തിനായി 232.1 കോടി രൂപയും ജവഹർലാൽ നെഹ്റു സയന്റിഫിക് സിറ്റി സ്ഥാപിക്കുന്നതിന് 10 കോടി രൂപയും വകയിരുത്തി
കലാസാംസ്കാരിക മേഖലയ്ക്കായി ആകെ 203.93 കോടി രൂപ അനുവദിച്ചു
തൃശ്ശൂർ തേക്കിൻകാട് മൈതാനം നവീകരിക്കുന്നതിന് 10 കോടി രൂപ മാറ്റിവെച്ചു
ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി സ്മാരക കൺവെൻഷൻ സെന്റർ നിർമ്മാണത്തിനായി 5 കോടി രൂപ അനുവദിച്ചു
കേരള സെക്രട്ടറിയേറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കാനുള്ള നടപടികൾ സ്വീകരിക്കും
ഫയൽനീക്കം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരുടെ തട്ടുകൾ കുറയ്ക്കുന്നതടക്കമുള്ള ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കും
ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിക്കും
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോട് സീറോ ടോളറൻസ് നയം സ്വീകരിക്കും. പരാതികൾ അറിയിക്കാൻ രഹസ്യ സ്വഭാവമുള്ള ടോൾ ഫ്രീ ഹെൽപ്‌ലൈനും പോർട്ടലും സജ്ജമാക്കും
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ANTF, DANSAF, SOG എന്നീ പോലീസ് സംവിധാനങ്ങൾ വിപുലീകരിക്കും
കൂടുതൽ പോലീസ് സ്റ്റേഷനുകളിൽ വനിതകളെ സ്റ്റേഷൻ ഓഫീസർമാരായി നിയമിക്കും







