• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കും; ഭൂമി ന്യായവില പുനഃപരിശോധിക്കും

cntv team by cntv team
June 19, 2026
in Kerala
A A
പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കും; ഭൂമി ന്യായവില പുനഃപരിശോധിക്കും
0
SHARES
100
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കുമെന്ന് വി.ഡി. സതീശൻ. ഇതിനായി ഒരു കമ്മിഷനെ നിയമിക്കുമെന്നും സതീശൻ ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കി. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നും മൂവാറ്റുപുഴ, നെയ്യാറ്റിൻകര ഉൾപ്പെടെയുള്ള പുതിയ ജില്ലകൾ രൂപീകരിക്കണെമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില സമഗ്രമായി പുനഃപരിശോധിക്കും. ചിലയിടങ്ങളിൽ ന്യായവില വിപണിവിലയേക്കാൾ കൂടുതലോ കുറവോ ആണെന്ന പരാതി പരിഹരിക്കാനാണ് ഈ നടപടി. സാങ്കേതികവിദ്യയുടെ സഹായത്തോടെയും വസ്തുനിഷ്ഠമായ വിപണി വിവരങ്ങളുടെയും ഫീൽഡ് തലത്തിലുള്ള ഡാറ്റയുടെയും അടിസ്ഥാനത്തിലായിരിക്കും ഈ പരിഷ്കരണം നടപ്പിലാക്കുക

2010 മുതൽ തീർപ്പാകാതെ കിടക്കുന്ന ന്യായവില സംബന്ധിച്ച അപ്പീൽ അപേക്ഷകൾ തീർപ്പാക്കാൻ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും. നിലവിലുള്ള എല്ലാ അപ്പീലുകളും 2026 ഒക്ടോബർ 31-നകം തീർപ്പാക്കും

പേപ്പർരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ സ്റ്റാമ്പിങ് സൗകര്യം വിപുലീകരിക്കും. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലേക്കും ഇത് വ്യാപിപ്പിക്കും

അണ്ടർ വാലുവേഷൻ കേസുകളിൽ കുടിശിക വരുത്തിയാൽ ആ തുക ബന്ധപ്പെട്ട വസ്തുവിന്മേലുള്ള ബാധ്യതയായി കണക്കാക്കും. ഇത് ഭാവിയിൽ വസ്തു വാങ്ങുന്നവർക്ക് ബാധ്യതകളെക്കുറിച്ച് അറിവ് ലഭിക്കാൻ സഹായിക്കും

ലൈസൻസുള്ള സ്റ്റാമ്പ് വെണ്ടർമാരുടെ സ്റ്റാമ്പ് പേപ്പർ വിൽപന പരിധി ഒരു ലക്ഷം രൂപയിൽ നിന്നും മൂന്ന് ലക്ഷം രൂപയായി ഉയർത്തും

പൊതുമരാമത്ത് വകുപ്പിനായി 5952.29 കോടി രൂപ വകയിരുത്തിനിലവിലുള്ള പി.ഡബ്ല്യു.ഡി മാനുവൽ പരിഷ്കരിക്കുകയും പുതിയ റോഡ് ആർക്കിടെക്ചർ വിങ് രൂപീകരിക്കുകയും ചെയ്യും

അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും ഘട്ടംഘട്ടമായി ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്ക് ഉയർത്തും

ഭക്ഷ്യ പൊതുവിതരണ വകുപ്പ്, സപ്ലൈകോ, ഹോർട്ടികോർപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വിതരണ ശൃംഖലയിലെ പോരായ്മകൾ പരിഹരിക്കും

സപ്ലൈ ചെയിൻ മാനേജ്മെന്റ് മോഡലിൽ അവശ്യവസ്തുക്കൾ സംഭരിച്ച് ആധുനികമായ സംഭരണ സൗകര്യങ്ങൾ ഏർപ്പെടുത്തി സപ്ലൈകോയെ സ്വയംപര്യാപ്തമാക്കും

സപ്ലൈകോയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശിക നേടിയെടുക്കാൻ നടപടി സ്വീകരിക്കും.

Related Posts

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
145
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
Kerala

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
56
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
12
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
282
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
37
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
395
Next Post
ലഹരി കുറഞ്ഞ മദ്യങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ; നികുതി നിരക്കുകൾ പുതുക്കും

ലഹരി കുറഞ്ഞ മദ്യങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ; നികുതി നിരക്കുകൾ പുതുക്കും

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
145
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
56
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
12
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
282
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025