• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു

cntv team by cntv team
June 16, 2026
in Sports
A A
കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു
0
SHARES
131
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു. എല്ലാ പ്രതീക്ഷയും കിലിയൻ എംബാപ്പെ എന്ന അപകടകാരിയായ ഫ്രഞ്ച് സ്ട്രൈക്കറിലാണ്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ അർജൻ്റീനയ്ക്ക് മുന്നിൽ കിരീടം കൈവിട്ട ഫ്രാൻസ്, ഇത്തവണ വരുന്നത് ടൂർണമെൻ്റിലെ ഏറ്റവും അപകടകാരിയുമായ വൻപടയുമായാണ്. ആഫ്രിക്കൻ കരുത്തരായ സെനഗലാണ് ഫ്രാൻസിന്റെ എതിരാളികൾ. ന്യൂയോർക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ചൊവ്വാഴ്ച അർധരാത്രി 12.30നാണ് മത്സരം ആരംഭിക്കുക.

ഒരുപോലെ കരുത്തുറ്റ മുന്നേറ്റ നിരയും മധ്യനിരയും പ്രതിരോധ നിരയുമാണ് ഫ്രാൻസിനെ അപകടകാരികളാക്കുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനൽ കളിച്ച ടീമാണ് ഫ്രാൻസ്. 2018ൽ കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് കിരീടം നേടിയ ഫ്രാൻസ് 2022ലെ ഖത്തർ ലോകകപ്പ് ഫൈനലിൽ​ അർജന്റീനയോട് പൊരുതി തോറ്റു.

ഫ്രഞ്ച് മാധ്യമമായ ‘ലെ പാരീസിയൻ’ ന് നല്‍കിയ അഭിമുഖത്തിൽ 2022 ലോകകപ്പ് ഫൈനലുകളെക്കുറിച്ചുള്ള ഓർമ്മകളെക്കുറിച്ച് കിലിയൻ എംബാപ്പെ പ്രതികരിച്ചിരുന്നു. 2022ലെ ലോകകപ്പിലെ തോൽവി നൽകിയ മാനസിക വിഷമം കാരണം 2022-ലെ ആ ഇതിഹാസ ഫൈനൽ മത്സരം താൻ ഇതുവരെ മുഴുവനായി വീണ്ടും കണ്ടിട്ടില്ലെന്നും, അത് പഴയ വൈകാരിക മുറിവുകൾ വീണ്ടും ഓർമ്മിപ്പിക്കുമെന്നും എംബാപ്പെ കൂട്ടിച്ചേർത്തു.

ദീർഘകാലമായി ദിദിയർ ദെഷാംപ്സാണ് ഫ്രാൻസിന്റെ പരിശീലകൻ. ഇത്തവണ എന്ത് തന്ത്രമാകും അദ്ദേഹം തയ്യാറാക്കിയിരിക്കുക​ എന്ന് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. കിലിയൻ എംബാപ്പെ എന്ന അപകടകാരിയായ സ്ട്രൈക്കർ തന്നെയാണ് ഫ്രാൻസിന്റെ തുറുപ്പുചീട്ട്. കൂടെ ഉസ്മാൻ ഡെംബലെയും മൈക്കൽ ഒലിസെയുമുണ്ട്. അഡ്രിയാൻ റാബിയോട്ടും എൻകോള കാന്റെയും മധ്യനിരയ്ക്ക് കരുത്ത് പകരുന്നു.

മറുഭാഗത്ത്, സാദിയോ മാനെയാണ് സെനഗലിന്റെ പ്രതീക്ഷ. ഇത്തവണയും വൻ അട്ടിമറികൾ ലക്ഷ്യമിട്ടാണ് മാനെയുടെ ചിറകിലേറി സെനഗൽ ബൂട്ട് കെട്ടുന്നത്. മാനെ, ഇസ്മായില സാർ എന്നിവർ​ ആക്രമണത്തിന് നേതൃത്വം നൽകും. ഗോൾവല കാക്കാൻ എഡ്വേർഡ് മെൻഡി. കലിദൌ കൂലിബാലി നയിക്കുന്ന പ്രതിരോധനിരയും ശക്തം.

2002 മെയ് 31ന് ദക്ഷിണ കൊറിയയിലെ സോൾ സ്റ്റേഡിയത്തിൽ അന്നത്തെ ലോകചാമ്പ്യൻമാരും യൂറോ ചാമ്പ്യൻമാരുമായിരുന്ന ഫ്രാൻസും ലോകകപ്പിൽ​ ആദ്യമായി മത്സരിക്കുന്ന ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഫ്രാൻസ് അനായാസം ജയിച്ചുകയറുമെന്നായിരുന്നു​ ഏവരും കരുതിയിരുന്നത്. എന്നാൽ, വമ്പൻ അട്ടിമറിക്കാണ് അന്ന് ഫുട്ബോൾ ലോകം സാക്ഷിയായത്.

Related Posts

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
10
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
50
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
19
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
200
ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
1
Next Post
തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

Recent News

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
361
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
53
‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

September 16, 2026
106
ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

September 16, 2026
423
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025