ചങ്ങരംകുളം:ഷോട്ട് വാലി ആർട്സ് & സ്പോർട്സ് ക്ലബ്ബ് എ.പി.ജെ നഗർ – പാവിട്ടപ്പുറം പ്ലസ്ടു – പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളെയും ക്ലബ്ബ് സ്ഥാപക താരങ്ങളെയും അനുമോദിച്ചു.പരിപാടി ക്ലബ്ബ് പ്രസിഡന്റ് സുൽത്താൻ സക്കീറിന്റെ അധ്യക്ഷതയിൽ ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉൽഘാടനം നിർവ്വഹിച്ചു.യോഗത്തിൽ പഞ്ചായത്ത് മെമ്പർമാരായ മജീദ് കുവൈത്ത് ഫവാസ് മാളിയേക്കൽ അബൂ തടാമൽ,കൃഷ്ണൻ പാവിട്ടപ്പുറം ക്ലബ്ബ് ഭാരവാഹികളായ സെക്രട്ടറി ഷാനി,ടീം മാനേജർ സമദ്,സ്ഥാപക താരങ്ങളായ മുഹമ്മദ് ,ജമാൽ,ഷജീർ ജലീൽ,മുജീബ്,നജീബ്,ഷഫീക്ക് അബ്ബാസ്,സലാഹുദ്ദീൻ റഫീക് തുടങ്ങിയവർ പങ്കെടുത്തു.ട്രഷറർ ഫൈസൽ നന്ദിയും പറഞ്ഞു.






