തവനൂര്‍:മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരേയും യുഡിഎഫ് നേതാക്കളേയും ഉൾപെടുത്തി അടിയന്തര യോഗം ചേർന്ന് എംഎൽഎ വിഎസ് ജോയ്.നരിപ്പറമ്പ് താജ് പാലസിൽ വെച്ച് കഴിഞ്ഞ ദിവസം വൈകീട്ടാണ് യോഗം ചേർന്നത്. മണ്ഡലം നേരിടുന്ന അടിസ്ഥാന വികസന പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ചയായി. അടുത്ത ദിവസം തന്നെ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം എംഎൽഎ യുടെ അദ്ധ്യക്ഷതയിൽ ചേരും. നിലവിൽ പണി നടക്കുന്ന പദ്ധതികൾ വേഗത്തിലാക്കാനും, പുതിയ പദ്ധികൾക്ക് രൂപം നൽകാനും ധാരണയായി.ഉദ്യോഗസ്ഥ തല യോഗത്തിന് ശേഷം നിയോജക മണ്ഡലത്തിലെ വിവിധ തലത്തിൽപ്പെട്ടവർ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി വികസന കോൺക്ലേവും സംഘടിപ്പിയ്ക്കും.







