• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

പെട്രോളിനെക്കാൾ വലിയ വിലക്കുറവ്, 85% എഥനോൾ കലർന്ന ഇന്ധനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം

cntv team by cntv team
June 5, 2026
in National
A A
പെട്രോളിനെക്കാൾ വലിയ വിലക്കുറവ്, 85% എഥനോൾ കലർന്ന ഇന്ധനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം
0
SHARES
15
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യയിൽ 85 ശതമാനം എഥനോൾ ചേർന്ന ഇന്ധനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ള ഇന്ധനങ്ങളുടെ ലഭ്യത വർധിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ നടത്തുന്നുണ്ടെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചത്. ഹീറോ മോട്ടോർകോർപ്പിന്റെ ഫ്‌ളെക്‌സ് ഫ്യൂവൽ പതിപ്പുകൾ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഥനോൾ കലർത്തിയ ഇന്ധനത്തിന് പെട്രോളിനെക്കാൾ വളരെ വില കുറവായിരിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇപ്പോൾ നിർദേശിച്ചിട്ടുള്ള ഇ85 ഇന്ധനത്തിൽ 85 ശതമാനം എഥനോൾ ആയിരിക്കും കലർത്തുക. ഇതിനെ അനുയോജ്യമായ വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഇന്ധനങ്ങളായിരിക്കും ഉപയോഗിക്കുക. പെട്രോളിനെക്കാൾ കുറഞ്ഞ വിലയിൽ ഇത് ലഭ്യമാകുമെന്നാണ് മന്ത്രി ഉറപ്പുനൽകുന്നത്.ഇ85 ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്. ഇതിനായുള്ള നയങ്ങൾ രൂപീകരിക്കുന്നതിനൊപ്പം വില സംബന്ധിച്ച വിവരങ്ങൾ വൈകാതെ തന്നെ വെളിപ്പെടുത്തുമെന്നും മന്ത്രി പറയുന്നു. 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും കലർത്തിയാണ് ഇ85 ഇന്ധനം വികസിപ്പിക്കുന്നത്. ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങളിൽ മാത്രമാണ് ഇത് ഉപയോഗിക്കാൻ സാധിക്കുക.

85 ശതമാനം എഥനോൾ ചേർന്ന ഇന്ധനം ഉടൻ ലഭ്യമാക്കിത്തുടങ്ങുമെന്നും മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. ഘട്ടംഘട്ടമായി ഇത് വ്യാപകമാക്കുന്നതിനാണ് പദ്ധതി. തുടക്കത്തിൽ ഡൽഹി-എൻ.സി.ആർ. മേഖല, മുംബൈ, പുണെ, നാസിക് എന്നിവിടങ്ങളിലാകും കൊണ്ടുവരിക. ഡിസംബറോടെ 500 പമ്പുകളാണ് സജ്ജമാക്കുക. 2027 അവസാനത്തോടെ ഇത് 5,000 ആയി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്‌ളെക്‌സ് ഫ്യൂവൽ കൂടുതൽ വ്യാപകമാക്കി, പെട്രോളിയം ഇറക്കുമതി കുറയ്ക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇ 85 ഇന്ധനത്തിൽ 85 ശതമാനംവരെ എഥനോൾ ആയിരിക്കും. വൈദ്യുതവാഹനങ്ങളെക്കാൾ മലിനീകരണം കുറഞ്ഞ ഇന്ധനമെന്ന നിലയിലാകും ഇതിനെ കണക്കാക്കുക. രാജ്യത്ത് 50 ശതമാനം ഇരുചക്ര-നാലുചക്ര വാഹനങ്ങൾ ഫ്‌ളെക്‌സ് ഫ്യൂവലിലേക്കുമാറിയാൽ എഥനോളിന്റെ ആവശ്യം 311.8 കോടി ലിറ്ററായി ഉയരും. ഇത് രാജ്യത്തെ കർഷകർക്ക് 12,403 കോടി രൂപയുടെ അധിക വരുമാനം ഉറപ്പാക്കും. കാർബൺ ബഹിർഗമനത്തിൽ 66.4 ലക്ഷം മെട്രിക് ടണ്ണിന്റെ കുറവുണ്ടാകുമെന്നും ഹർദീപ് സിങ് പുരി അഭിപ്രായപ്പെട്ടു.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
360
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
47
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
142
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
41
15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്
National

15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്

September 18, 2026
280
അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം
National

അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം

September 18, 2026
75
Next Post
പരേതനായ എടപ്പാൾ  അപ്പാട്ട് എ.കെ.മുഹമ്മദിൻ്റെ ഭാര്യ മുത്തുബീവി നിര്യാതനായി

പരേതനായ എടപ്പാൾ അപ്പാട്ട് എ.കെ.മുഹമ്മദിൻ്റെ ഭാര്യ മുത്തുബീവി നിര്യാതനായി

Recent News

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

September 20, 2026
141
കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

September 20, 2026
41
മെസി വിവാദം: ഒടുവിൽ കളി മാറ്റി സ്പോൺസർ, എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ

മെസി വിവാദം: ഒടുവിൽ കളി മാറ്റി സ്പോൺസർ, എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ

September 20, 2026
61
900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

September 20, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025