എടപ്പാൾ:അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ വട്ടംകുളത്ത് യു.ഡി.എഫ് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.പഞ്ചായത്ത് സെക്രട്ടറി സി.പി.എമ്മിന് അനുകൂലമായി വാർഡ് വിഭജനം അട്ടിമറിച്ചെന്ന് ആരോപിച്ചാണ് യു.ഡി.എഫ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത് .മാർച്ച് ഓഫീസ് കവാടത്തിൽ പോലീസ് തടഞ്ഞതോടെ പ്രവർത്തകരും പോലീസും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു.ഭാസ്കരൻ വട്ടംകുളം അധ്യക്ഷൻ ആയിരുന്നു. എം .എ നജീബ് കഴുങ്ങിൽ മജീദ് ,പത്തിൽ അഷറഫ്, അഷറഫ് മാണൂർ എൻ .വി അഷറഫ് പി മോഹനൻ പ്രസംഗിച്ചു.