• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മലയാളം മിഷൻ പ്രഥമ ജി.സി.സി.ഭാഷാ പുരസ്കാരം “എസ്കേപ് ടവർ”നോവലിന്

ckmnews by ckmnews
November 27, 2024
in UPDATES
A A
മലയാളം മിഷൻ പ്രഥമ ജി.സി.സി.ഭാഷാ പുരസ്കാരം “എസ്കേപ് ടവർ”നോവലിന്
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:മലയാളം മിഷൻ ഒമാൻ ഏർപ്പെടുത്തിയ ജി.സി.സി.പ്രവാസി ഭാഷാ പുരസ്‌കാരത്തിന് പി.മണികണ്ഠൻ എഴുതിയ “എസ്കേപ് ടവർ”എന്ന നോവൽ തെരഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട ജി.സി.സി.രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ കൃതികളിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച കൃതിക്കാണ് ഈ പുരസ്കാരം നൽകുന്നത്.ഫലകവും പ്രശസ്തി പത്രവു മടങ്ങുന്ന അവാർഡ് മസ്കറ്റിൽ വെച്ച് അരങ്ങേറിയ അക്ഷരം 2024 സാംസ്കാരികോത്സവത്തിൽ വെച്ച് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു പി.മണികണ്ഠന് സമ്മാനിച്ചു.ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി തുടങ്ങി കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.ഡി.സി.ബുക്സ് 2023 നവമ്പറിൽ പ്രസിദ്ധീകരിച്ച എസ്കേപ് ടവർ നോവൽ മൂന്നാം പതിപ്പിലെത്തി നിൽക്കുകയാണ്.കേരള സാഹിത്യ അക്കാദമിയിൽ വെച്ചു നടന്ന പ്രൗഢ ഗംഭീരമായ സദസ്സിൽ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദനാണ് എസ്കേപ് ടവറിന്റെ പ്രകാശനം നിർവ്വഹിച്ചത്.കേരളത്തിലും പുറത്തുമുള്ള നിരവധി പ്രമുഖർ പങ്കെടുത്ത സംവാദങ്ങൾ ഈ നോവലിനെ ആസ്പദമാക്കി നിലവിൽ നടന്നു കഴിഞ്ഞിട്ടുണ്ട്.പ്രവാസത്തിന്റെ ഉപരിതലങ്ങളിലൂടെ
കേവലമായി കടന്നു പോകുന്ന ഒന്നല്ല എസ്കേപ് ടവർ എന്നും മറിച്ചു അതിന്റെ വിവിധ അടരുകൾ സൂക്ഷ്മ മനനങ്ങൾക്കു വിധേയമാക്കി പ്രവാസ ലോകത്തിന്റെ രാഷ്ട്രീയ ചരിത്ര സാമൂഹിക സാമ്പത്തിക ചലനങ്ങളെ കൃത്യമായടയാളപ്പെടുത്തുന്ന ഫിക്ഷ ണൽ ഡോക്കുമെന്റേഷനാണ് പി.മണികണ്ഠൻ നടത്തിയിരിക്കുന്നതെന്നു അവാർഡ് നിർണ്ണയ സമിതി വിലയിരുത്തിയതായി മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ പറഞ്ഞു.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടിയ “മലയാളിയുടെ സ്വത്വാന്വേഷണങ്ങൾ” മിഡ്‌ഡിൽ ഈസ്റ്റിലെ നിരവധി അംഗീകാരങ്ങൾ ലഭിച്ച “പുറത്താക്കലിന്റെ ഗണിതം”തുടങ്ങിയവയാണ് ഇതിനു മുമ്പ് പി.മണികണ്ഠൻ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.പന്താവൂർ പൂഴിക്കു ന്നത്ത് വീട്ടിൽ പരേതരായ ശങ്കരന്റേയും അമ്മുകുട്ടിയുടേയും മകനായ പി.മണികണ്ഠൻ ദുബായിൽ പ്രോജക്ട് മാനേജ്‌മെന്റ്
കണ്സൾട്ടന്റാണ്.
ഭാര്യ: ഡോ.സ്മൃതി മണികണ്ഠൻ
മക്കൾ: ഋഥ്വിക് മണികണ്ഠൻ,
അഭിരാം മണികണ്ഠൻ

Related Posts

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി
UPDATES

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

June 15, 2026
51
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു
UPDATES

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

June 15, 2026
69
നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു
UPDATES

നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു

June 15, 2026
53
വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ
UPDATES

വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ

June 15, 2026
20
ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു
UPDATES

ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു

June 15, 2026
48
തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു
UPDATES

തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു

June 15, 2026
13
Next Post
സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് റോഡ് മുറിച്ച് കടന്ന യുവാവിന് കാറിടിച്ച് ഗുരുതര പരിക്ക്

സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് റോഡ് മുറിച്ച് കടന്ന യുവാവിന് കാറിടിച്ച് ഗുരുതര പരിക്ക്

Recent News

അടൂരിൽ KSRTC ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി

അടൂരിൽ KSRTC ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി

June 15, 2026
3
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട്ട് മരിച്ചത് ഏഴ് വയസുകാരന്‍

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട്ട് മരിച്ചത് ഏഴ് വയസുകാരന്‍

June 15, 2026
2
‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

June 15, 2026
51
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

June 15, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025